5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala By Election 2024: വയനാടും ചേലക്കരയും ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതി; ഇനി കാത്തിരിപ്പ്

Kerala By election 2024 Live Updates: വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ 16 സ്ഥാനാർഥികളും, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിൽ ആറു സ്ഥാനാർഥികളുമാണ് ഇന്ന് ജനവിധി തേടുന്നത്.

nandha-das
Nandha Das | Updated On: 13 Nov 2024 19:30 PM
Kerala By Election 2024: വയനാടും ചേലക്കരയും ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതി; ഇനി കാത്തിരിപ്പ്

വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ ചേലക്കര വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. ഇനി വോട്ടെണ്ണലിനായുള്ള കാത്തിരിപ്പാണ്. വയനാട്ടിൽ 64.54 ശതമാനവും ചേലക്കരയിൽ 72.54 ശതമാനം പോളിം​ഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലെ പോളിം​ഗ് ശതമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. ചേലക്കരയിലേത് മെച്ചപ്പെട്ട പോളിം​ഗ് ആണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.45 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 80.31 ശതമാനം പോളിം​ഗാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. 2024-ലെ തെരഞ്ഞെടുപ്പിൽ 73.48 ശതമാനം പോളിം​ഗും രേഖപ്പെടുത്തിയിരുന്നു.

LIVE NEWS & UPDATES

The liveblog has ended.
  • 13 Nov 2024 07:07 PM (IST)

    വിധിയെഴുതി വയനാടും ചേലക്കരയും; വോട്ടെടുപ്പ് സമയം അവസാനിച്ചു

    വയനാട്ടിൽ 64.53 ശതമാനം പോളിം​ഗും ചേലക്കരയിൽ 72. 54 ശതമാനം പോളിം​ഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • 13 Nov 2024 06:28 PM (IST)

    വയനാട്ടിലും ചേലക്കരയിലും പോളിം​ഗ് അവസാനിച്ചു; ചില ബൂത്തുകളിൽ ക്യൂ തുടരുന്നു

    ചേലക്കരയിലെ പോളിം​ഗ് 70 ശതമാനം പിന്നിട്ടു. 71.71 പോളിം​ഗാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിൽ 63.59 ശതമാനം ആളുകൾ വോട്ട് ചെയ്തെന്നാണ് വിവരം.

  • 13 Nov 2024 06:13 PM (IST)

    വയനാട്ടിൽ വോട്ടിം​ഗ് മെഷീൻ തകരാറിലായി

    വയനാട് വാകേരി 78-ാം നമ്പർ ബൂത്തിലെ വോട്ടിം​ഗ് മെഷീൻ തകരാറിലായി. അരമണിക്കൂറായി വോട്ടിം​ഗ് നടക്കുന്നില്ല, തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നു.

  • 13 Nov 2024 06:09 PM (IST)

    വോട്ടെടുപ്പ് അവസാന നിമിഷങ്ങളിൽ; 70 ശതമാനം പിന്നിടാതെ പോളിം​ഗ്

    ചേലക്കരയിൽ 70.1 ശതമാനം പോളിം​ഗ് രേഖപ്പെടുത്തി. വയനാട്ടിൽ 62. 39 ശതമാനമാണ് പോളിം​ഗ്. 6 മണിക്ക് വോട്ടെടുപ്പ് പൂർത്തിയായെങ്കിലും ടോക്കൺ രീതിയിൽ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നൽകി.

  • 13 Nov 2024 05:47 PM (IST)

    പോളിം​ഗ് 60 ശതമാനം കടന്ന് വയനാടും ചേലക്കരയും

    വയനാട്ടിൽ പോളിം​ഗ് ശതമാനം 62.47,മിക്കയിടത്തും പോളിം​ഗ് മന്ദ​ഗതിയിലാണ് നടക്കുന്നത്. ചേലക്കരയിൽ 69.47 ശതമാനവും പോളിം​ഗ് രേഖപ്പെടുത്തി.

  • 13 Nov 2024 04:34 PM (IST)

    പോളിം​ഗ് ഉയരുന്നു, ശുഭ പ്രതീക്ഷയിൽ മുന്നണികൾ

    ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 62.76 ശതമാനം പോളിം​ഗ് പൂര്‍ത്തിയായി. വയനാട്ടിൽ പോളിം​ഗ് 57.29 ശതമാനം രേഖപ്പെടുത്തി.

  • 13 Nov 2024 04:01 PM (IST)

    പോളിം​ഗ് മന്ദ​ഗതിയിൽ; വയനാട്ടിലും ചേലക്കരയിലും 50 ശതമാനം പിന്നിട്ടു

    വയനാട്ടിൽ 3.55 വരെ 51.79 ശതമാനം പോളിം​ഗാണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ പോളിം​ഗ് 57 ശതമാനമായി ഉയർന്നു.

  • 13 Nov 2024 03:14 PM (IST)

    പോളിം​ഗ് ഉയരുന്നില്ല; വോട്ടർമാരെ പോളിം​ഗ് ബൂത്തിലേക്ക് എത്തിക്കാൻ മുന്നണികൾ

    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പോളിം​ഗ് ശതമാനം ഉയരുന്നില്ല. മൂന്ന് മണി പിന്നിടുമ്പോൾ ചേലക്കരയിൽ 50.86 ശതമാനവും വയനാട്ടിൽ 45. 38 ശതമാനം പോളിം​ഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • 13 Nov 2024 02:33 PM (IST)

    വയനാട്ടിലെ ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

  • 13 Nov 2024 02:32 PM (IST)

    സ്ഥാനാർഥികളുടെ ഫ്ളക്സ് അഴിച്ചുമാറ്റി

    മുള്ളൂർക്കരയിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്ഥാനാർഥികളുടെ ഫ്ളക്സുകൾ അഴിച്ചു മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ.

  • 13 Nov 2024 01:56 PM (IST)

    പോളിംഗ് ശതമാനം 50ലേക്ക് അടുക്കുന്നു

    വോട്ടെടുപ്പ് ഏഴ് മണിക്കൂറിനോട് അടുക്കുമ്പോൾ വയനാട് 48.42 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതുപോലെ ചേലക്കരയിൽ 40.64 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്.

  • 13 Nov 2024 01:17 PM (IST)

    ചേലക്കരയിൽ വിജയസാധ്യത തങ്ങൾക്കെന്ന് ഇരുമുന്നണികളും

    ചേലക്കരയിലെ സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് എംപി. കെ രാധാകൃഷ്‌ണൻ. എന്നാൽ, ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.

  • 13 Nov 2024 12:20 PM (IST)

    നിലവിലെ പോളിംഗ് ശതമാനം

    പോളിംഗ് ആരംഭിച്ച് അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 31.43 ഉം, ചേലക്കര നിയമസഭാ മണ്ഡലത്തിൽ 36.08 ശതമാനവുമാണ്.

  • 13 Nov 2024 11:24 AM (IST)

    പോളിംഗ് 25 ശതമാനത്തിലേക്ക് അടുക്കുന്നു

    വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ, ചേലക്കര മണ്ഡലത്തിൽ 21.98 ശതമാനം പോളിംഗ് പൂർത്തിയായി. വയനാട്ടിലെ പോളിംഗ് ശതമാനം 20.90 ആണ്.

  • 13 Nov 2024 10:47 AM (IST)

    ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ

    ചേലക്കരയിലെ സിപിഎം സ്ഥാനാർഥി യു ആർ പ്രദീപും, ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി.

  • 13 Nov 2024 10:44 AM (IST)

    മുക്കത്ത് വോട്ടിങ് നിർത്തിവെച്ചു

    മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ 125 ആം നമ്പർ ബൂത്തിലെ വോട്ടിങ് നിർത്തിവെച്ചു. വോട്ടിങ് മെഷീനിലെ തകരാറാണ് കാരണം.

  • 13 Nov 2024 09:45 AM (IST)

    നിലവിലെ വോട്ടിംഗ് ശതമാനം

    വോട്ടെടുപ്പ് ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ 14.64 ശതമാനം പോളിംഗും, ചേലക്കരയിൽ 13.79 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • 13 Nov 2024 09:38 AM (IST)

    ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനം

    വയനാട്ടിൽ ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് 6.97 % പോളിംഗ് എന്ന് റിപ്പോർട്ട്. ഏറ്റവും ഉയർന്ന പോളിംഗ് നടന്നിരിക്കുന്നത് ഏറനാട് നിയമസഭാ മണ്ഡലത്തിലാണ്.

  • 13 Nov 2024 09:33 AM (IST)

    വിജയ പ്രതീക്ഷയോടെ വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്

    രാവിലെ തന്നെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി വയനാട്ടിലെ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ്. ഇത്തവണ വയനാട്ടിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും നവ്യ പറഞ്ഞു.

  • 13 Nov 2024 08:18 AM (IST)

    Wayanad By Election 2024: എക്സിൽ വോട്ട് അഭ്യർഥിച്ച് പ്രിയങ്ക

  • 13 Nov 2024 07:41 AM (IST)

    വയനാട് ലോക്സഭാ മണ്ഡലത്തിലെ 117 ആം നമ്പർ ബൂത്തിൽ വോട്ടിങ് തടസ്സപ്പെട്ടു

    വയനാട് ലോക്സഭാ മണ്ഡലത്തിൽ അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ യന്ത്രത്തിലെ തകരാർ മൂലം വോട്ടിങ് തടസ്സപെട്ടു. രണ്ടു പേർ വോട്ടുരേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറിലായത്. പ്രശ്നം ഉടൻ പരിഹാരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും ഇവിഎം തകരാർ കണ്ടെത്തി.

  • 13 Nov 2024 07:36 AM (IST)

    വയനാട് വോട്ടുചെയ്യാൻ നിൽക്കുന്ന വോട്ടർമാരുടെ ദൃശ്യങ്ങൾ

  • 13 Nov 2024 07:36 AM (IST)

    ചേലക്കരയിൽ വോട്ടിങ് യന്ത്രം തകരാറിലായി

    ചേലക്കരയിൽ വോട്ടിങ് യന്ത്രം തകരാറിലായി. ചേലക്കര പാമ്പാടി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 116–ാം നമ്പർ ബൂത്തിലാണ് വോട്ടിങ് യന്ത്രം തകരാറിലായത്.

  • 13 Nov 2024 07:33 AM (IST)

    ചേലക്കരയിൽ 2,13,103 വോട്ടർ

    ചേലക്കരയിൽ മൊത്തം 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിംഗ് ബൂത്തുകളിൽ മൂന്ന് ഓക്സിലറി ബൂത്തുകളുമുണ്ട്.

  • 13 Nov 2024 07:32 AM (IST)

    വയനാട്ടിൽ 14,71,742 വോട്ടർമാർ

    വയനാട്ടിൽ ഏഴ് മണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണ് ഉള്ളത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ 10, 11, 12 വാർഡുകളിലെ വോട്ടർമാർക്കായി പ്രത്യേക പോളിംഗ് ബൂത്തുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കായി പ്രത്യേക സൗജന്യ വാഹന സർവീസുകളും ഒരുക്കിയിട്ടുണ്ട്.

  • 13 Nov 2024 07:04 AM (IST)

    വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

    വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക.

Published On - Nov 13,2024 6:54 AM