5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala By Election 2024 : വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; 72 ശതമാനം കടന്നു ചേലക്കര; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

Kerala By Election 2024 : ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോള്‍ ചെയ്തത്.

Kerala By Election 2024 : വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; 72 ശതമാനം കടന്നു ചേലക്കര; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
വോട്ടർമാർ (image credits: social media)
sarika-kp
Sarika KP | Updated On: 13 Nov 2024 20:25 PM

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കര നിയമസഭ മണ്ഡലത്തിൽ പല ബൂത്തുകളിലും സമയം കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കിയാണ് വോട്ടെടുപ്പ് പുരോ​ഗമിച്ചത്. ചേലക്കരയിൽ വോട്ടിങ്ങ് ശതമാനം കുത്തനെ കൂടിയപ്പോൾ വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53 ശതമാനമാണ് പോളിങ്. ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്.

വയനാട്ടിൽ രാവിലെ മുതലെ പോളിങ് ശതമാനത്തിൽ കുറവായിരുന്നു എന്നാൽ ഉച്ചയ്ക്ക് ശേഷവും ഇത് തുടരുന്ന സാഹചര്യമാണ് കണ്ടത്. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. അതേസമയം പോളിംഗ് ശതമാനം കുറഞ്ഞത് യുഡ‍ിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്ക നേടുമെന്നും സതീശൻ കീട്ടിച്ചേർത്തു. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ ജനം വോട്ട് ചെയ്യാൻ വിമുഖത കാട്ടി. എന്‍ഡിഎയുടെ വോട്ട് കൂട്ടുമെന്നും നവ്യ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

Also Read-Kerala By Election 2024: വയനാടും ചേലക്കരയും ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതി; ഇനി കാത്തിരിപ്പ്

അതേസമയം ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോള്‍ ചെയ്തത്. ഇത് മുന്നണികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.