5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala By Election: വയനാട് നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയിൽ ബാലകൃഷ്ണനും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

Kerala By-election 2024 BJP Candates: പാർട്ടിയുടെ കേന്ദ്ര സമിതിയാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്.

Kerala By Election: വയനാട് നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയിൽ ബാലകൃഷ്ണനും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
സി കൃഷ്ണകുമാർ, നവ്യ ഹരിദാസ് (Image Credits: Krishnakumar, Navya Facebook)
nandha-das
Nandha Das | Updated On: 19 Oct 2024 20:44 PM

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ നവ്യ ഹരിദാസാണ് മത്സരിക്കുന്നത്. പാലക്കാട് സി കൃഷ്ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്ണനും മത്സരിക്കും.

പാർട്ടിയുടെ കേന്ദ്ര സമിതിയാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നത് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരെയും പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ കൃഷ്ണകുമാർ മതിയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

ചേലക്കരയിലെ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയാണ് കെ ബാലകൃഷ്ണൻ. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. അതേസമയം,  സോഫ്റ്റ് വെയർ എൻജിനീയറായ നവ്യ ഹരിദാസ് നിലവിൽ കോഴിക്കോട് കോർപറേഷനിലെ കരപ്പറമ്പ് വാർഡിൽ നിന്നുള്ള കൗൺസിലറാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇവർ മത്സരിച്ചിരുന്നു.

ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി ഒക്ടോബർ 15-ന് വൈകീട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് വോട്ടെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും ഇന്നേ ദിവസം തന്നെയാണ്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും ഒരുപോലെ വിജയിച്ചതോടെയാണ് വയനാട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

ALSO READ: പാലക്കാട് സരിനും, ചേലക്കരയിൽ പ്രദീപും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ മണ്ഡലങ്ങളിലും ഒഴിവ് വരികയായിരുന്നു. ഒക്ടോബര്‍ 25വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. 28നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

അതേസമയം, പാലക്കാട് ബിജെപി-കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്നും, ഇന്നത്തെ സ്ഥിതിയിൽ സരിൻ തന്നെ മത്സരിക്കണമെന്നാണ് തീരുമാനം എന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂടാതെ, രണ്ട് മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.