Jharkhand Election: ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; മൊത്തം 43 മണ്ഡലങ്ങൾ, 683 സ്ഥാനാർഥികൾ

Jharkhand Election 2024 Updates: ഇതിൽ എല്ലാവരും ഉറ്റുനോക്കുന്നത് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ മത്സരിക്കുന്ന സെറായ്കെല മണ്ഡലമാണ്.

Jharkhand Election: ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; മൊത്തം 43 മണ്ഡലങ്ങൾ, 683 സ്ഥാനാർഥികൾ

Representational Image (Image Credits: PTI)

nandha-das
Updated On: 

13 Nov 2024 08:04 AM

റാഞ്ചി: വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് (ബുധനാഴ്ച) നടക്കും. 43 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. അഞ്ച് സംസ്ഥാന മന്ത്രിമാർ ഉൾപ്പടെ 683 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇതിൽ എല്ലാവരും ഉറ്റുനോക്കുന്നത് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ മത്സരിക്കുന്ന സെറായ്കെല മണ്ഡലമാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയാൻ നിർബന്ധിതനായതിനെ തുടർന്ന് ജെഎംഎം വിട്ട ചംപായ് ഇത്തവണ സെറായ്കെലയിലെ ബിജെപി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ അദ്ദേഹത്തിനെതിരെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗണേഷ് മഹാലിയെയാണ് ഇത്തവണ അദ്ദേഹം എതിരുടന്നത് എന്നതും ഒരു പ്രത്യേകതയാണ്.

കൂടാതെ, ചംപയുടെ മകൻ ബാബുലാൽ സോറനും തൊട്ടടുത്തുള്ള ഘട്ശില മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട പോട്കയിലും , മറ്റൊരു മുൻമുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾ പൂർണിമ സാഹു ജംഷാദപൂർ ഈസ്റ്റിലും ബിജെപി സ്ഥാനാർഥികളായി ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നു.

ALSO READ: അങ്കം കനക്കും; പ്രചാരണ ചൂടില്‍ മഹാരാഷ്ട്രയും ജാര്‍ഖണ്ഡും, ഭീഷണിയുമായി വിമതര്‍

ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത് 20 ആദിവാസി സംവരണ മണ്ഡലങ്ങളും, ആറു പട്ടികജാതി മണ്ഡലങ്ങളും, 17 പൊതുമണ്ഡലങ്ങളുമാണ്. ഇതിൽ ഏറ്റവും നിർണായകം കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ 14 മണ്ഡലങ്ങളിൽ 11-ഉം നേടിയത് ജെഎംഎം ആണ്. രണ്ടാം ഘട്ട പോളിംഗ് നവംബർ 20-ന് 38 മണ്ഡലങ്ങളിൽ നടക്കും.

Related Stories
Shane Warne’s Death: മൃതദേഹത്തിന് സമീപം ലൈംഗിക ഉത്തേജക മരുന്നുകൾ; ഷെയ്ൻ വോണിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Kerala Local Body By-Election 2025 : 30 വാർഡുകളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് 17, യുഡിഎഫിന് 12 ഇടത്ത് ജയം
Delhi Chief Minister : സസ്പെൻസിന് വമ്പൻ ക്ലൈമാക്സ്; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു
Delhi election result 2025: ഡല്‍ഹി തിരഞ്ഞെടുപ്പ്; ഓരോ പാര്‍ട്ടികളും എത്ര ശതമാനം വോട്ടുകള്‍ നേടി? മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് എത്ര? അറിയാം
Who will be Delhi CM: ഡല്‍ഹിയുടെ ഭരണസാരഥി ആരാകും? പര്‍വേഷ് സാഹിബിന് നറുക്ക് വീഴുമോ? ചര്‍ച്ചയില്‍ ഈ പേരുകള്‍
Delhi Election Result 2025: കോൺഗ്രസ് പരാന്നഭോജി, സഖ്യകക്ഷികളെ ഓരോന്നായി തീർക്കുന്നു: വിമർശിച്ച് പ്രധാനമന്ത്രി
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ