Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ

Gandey constituency Candidate Kalpana Soren: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കല്പന സോറൻ 200-ഓളം റാലികളാണ് നടത്തിയത്. ഇത് പ്രത്യേകിച്ചും ആദിവാസി സമൂഹങ്ങളുടെ പിന്തുണ ലഭിക്കാൻ ഗുണം ചെയ്തു.

Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ

കല്പന സോറൻ (Image Courtesy: PTI)

Updated On: 

23 Nov 2024 17:06 PM

വാശിയേറിയ പോരാട്ടം നടക്കുന്ന ഝാർഖണ്ഡിൽ എക്‌സിറ്റ്‌പോൾ ഫലങ്ങൾ തിരുത്തികുറിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെക്കുന്നത്. ബിജെപിയിലേക്കുള്ള കൂറുമാറ്റം മുതലായ വെല്ലുവിളികൾ ആദ്യം നേരിടേണ്ടി വന്നെങ്കിലും, ജെഎംഎം തളരാതെ തന്നെ പിടിച്ചു നിന്നു. കൂടാതെ, എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയ മണ്ഡലമാണ് ജാർഖണ്ഡ് ഗിരിദഹ് ജില്ലയിലെ ഗണ്ടേ. അവിടെ ജെഎംഎം-ഇന്ത്യ സഖ്യം സ്ഥാനാർഥി കല്പന സോറനും ബിജെപിയുടെ മുനിയ ദേവിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കല്പന സോറൻ 200-ഓളം റാലികളാണ് നടത്തിയത്. ഇത് പ്രത്യേകിച്ചും ആദിവാസി സമൂഹങ്ങളുടെ പിന്തുണ ലഭിക്കാൻ ഗുണം ചെയ്തു.

ആരാണ് കല്പന സോറൻ?

ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എക്സിക്യൂട്ടീവ് പ്രസിഡന്റുമായ ഹേമന്ത് സോറന്റെ ഭാര്യ കൂടിയായ കല്പന സോറൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നാട്ടുകാരിയാണ്. 1967-ൽ ഒഡിഷയിലെ മയൂർഭഞ്ജിൽ രാഷ്ട്രീയ പശ്ചാത്തലം ഒന്നും തന്നെ ഇല്ലാത്ത ഒരു കുടുംബത്തിലാണ് കല്പന ജനിച്ചത്. കല്പനയുടെ പിതാവ് ഒരു വ്യവസായി ആയിരുന്നു. പഠനത്തിലും മികവ് തെളിയിച്ച ഇവർ എഞ്ചിനീയറിംഗ്, എംബിഎ ബിരുദധാരി കൂടിയാണ്. 2006 ഫെബ്രുവരിയിലാണ് ഹേമന്ത് സോറനുമായുള്ള വിവാഹം നടക്കുന്നത്. ഇവർക്ക് രണ്ടു മക്കളാണ്. നിഖിലും അൻഷും. അഞ്ചുകോടി രൂപയോളം വിലവരുന്ന മൂന്ന് കമേഴ്ഷ്യൽ കെട്ടിടങ്ങൾ കല്പനയുടെ പേരിൽ ഉള്ളതായാണ് റിപ്പോർട്ട്. വനിതാ-ശിശുക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ കല്പന നിരവധി ശാക്തീകരണ പരിപാടികളുടെ ഭാഗമായിട്ടുണ്ട്.

ALSO READ: ഇത്തവണയും പാളി ; എക്‌സിറ്റ് പോൾ പ്രവചനം മറികടന്ന് ജാർഖണ്ഡ്; ‘ഇന്ത്യ സഖ്യ’ത്തിന് മുന്നേറ്റം

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു ആരോപണത്തിലാണ് മാധ്യമങ്ങളിൽ ആദ്യമായി കല്പനയുടെ പേര് പ്രത്യക്ഷപ്പെടുന്നത്. മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ഹേമന്ത് സോറനെതിരെ ഉയർന്ന ആരോപണത്തിൽ കല്പനയുടെ പേരും ഉൾപ്പെട്ടിരുന്നു. കല്പനയുടെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ മേഖലയ്ക്ക് ഭൂമി അനുവദിച്ചു നൽകാനായി സോറൻ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു അന്നുയർന്ന ആരോപണം.

ആദിവാസി വനിതകളുടെ പിന്തുണ

ജാർഖണ്ഡിൽ ഏറ്റവും നിർണായകം ആദിവാസി സമൂഹത്തിന്റെ പിന്തുണയാണ്. വിജയവും പരാജയവും നിർണയിക്കുന്നതിൽ അവർ വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെ, ആദിവാസി വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് റാലികളിലാണ് കല്പന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ശക്തമായ വെയിലിൽ പോലും ആദിവാസി വനിതകൾ കല്പ്പനയുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടുന്ന കാഴ്ചയാണ് നമ്മൾ പലപ്പോഴായി കണ്ടത്. കള്ളപ്പണ കേസിൽ അറസ്റ്റിലായ തന്റെ ഭർത്താവിനെ അകാരണമായാണ് ജയിലിൽ അടച്ചതെന്നും, നാടിനെ കട്ടുമുടിക്കുന്ന ബിജെപി അധികാരത്തിൽ വരരുതെന്നും കല്പന സോറൻ തന്റെ റാലികളിൽ ആവർത്തിച്ച് പറഞ്ഞിരുന്നു. ആരും എത്താത്ത പല ഉൾനാടൻ ഗ്രാമങ്ങളിലും കല്പന റാലിക്കായി എത്തിയിരുന്നു. ഇതിലൂടെയെല്ലാം ആദിവാസി സമൂഹത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റാൻ കല്പനയ്ക്ക് സാധിച്ചുവെന്ന് സാരം.

Related Stories
Kerala Local Body By-Election 2025 : 30 വാർഡുകളിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് 17, യുഡിഎഫിന് 12 ഇടത്ത് ജയം
Delhi Chief Minister : സസ്പെൻസിന് വമ്പൻ ക്ലൈമാക്സ്; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു
Delhi election result 2025: ഡല്‍ഹി തിരഞ്ഞെടുപ്പ്; ഓരോ പാര്‍ട്ടികളും എത്ര ശതമാനം വോട്ടുകള്‍ നേടി? മലയാളി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് എത്ര? അറിയാം
Who will be Delhi CM: ഡല്‍ഹിയുടെ ഭരണസാരഥി ആരാകും? പര്‍വേഷ് സാഹിബിന് നറുക്ക് വീഴുമോ? ചര്‍ച്ചയില്‍ ഈ പേരുകള്‍
Delhi Election Result 2025: കോൺഗ്രസ് പരാന്നഭോജി, സഖ്യകക്ഷികളെ ഓരോന്നായി തീർക്കുന്നു: വിമർശിച്ച് പ്രധാനമന്ത്രി
Parvesh Sahib Singh Verma: അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തിയ ചാണക്യൻ; ആരാണ് പർവേശ് സാഹിബ് സിംഗ് വർമ?
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ