Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Hemant Soren Takes Oath as Jharkhand CM: ജാർഖണ്ഡ് ചരിത്രത്തിൽ ഇത് ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടു അധികാരത്തിൽ എത്തുന്നത്.
റാഞ്ചി: ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ നാലാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നത്. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജാർഖണ്ഡ് ചരിത്രത്തിൽ ഇത് ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടു അധികാരത്തിൽ എത്തുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ, ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
मैं, हेमन्त सोरेन, सत्यनिष्ठा से प्रतिज्ञान करता हूं कि मैं विधि द्वारा स्थापित भारत के संविधान के प्रति सच्ची श्रद्धा और निष्ठा रखूंगा… pic.twitter.com/0EuOTy10kV
— Hemant Soren (@HemantSorenJMM) November 28, 2024
കഴിഞ്ഞ ദിവസമാണ്, ഹേമന്ത് സോറൻ ഗവർണർ സന്തോഷ് ഗാംഗ്‌വറിന് രാജിക്കത്ത് സമർപ്പിച്ചത്. തുടർന്ന്, പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം രാജ്‌ഭവനിൽ സമർപ്പിക്കുകയും സമർപ്പിക്കുകയായിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷമാദ്യം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് ശേഷം, ഹേമന്ത് സോറൻ ഈ മാസം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെക്കുകയായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ മാറ്റിമറിക്കുന്നതായിരുന്നു സോറൻ്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) വിജയം.
ഈ മാസം നടന്ന നിയസഭാ തിരഞെടുപ്പിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം ഇന്ത്യ സഖ്യം മിന്നും വിജയമാണ് കാഴ്ചവെച്ചത്. അതോടെ തുടർച്ചയായ രണ്ടാം അധികാരം ഉറപ്പിച്ചു. 81 അംഗ ജാർഖണ്ഡ് അസ്സംബ്ലിയിൽ 56 സീറ്റുകളും കരസ്ഥമാക്കിയാണ് വിജയം. ഇതിൽ ജെഎംഎം പാർട്ടിക്ക് 34 സീറ്റുകളൂം, കോൺഗ്രസ് 16 സീറ്റുകളും, ആർജെഡി നാല് സീറ്റുകളും, സിപിഐ-എംഎൽ രണ്ടു സീറ്റുകളും വീതമാണ് നേടിയത്.
അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ജാർഖണ്ഡിൽ 24 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി 21 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജെഎസ്‌യു പാർട്ടി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജെഡിയു എന്നിവർ ഓരോ സീറ്റ് വീതം നേടി.