Haryana Election Result 2024 : അന്ന് കിങ്മേക്കറും ഉപമുഖ്യമന്ത്രിയുമായിരുന്ന ദുഷ്യന്ത് ചൗട്ടാല ഇപ്പോൾ വട്ടപൂജ്യം; ജെജെപിക്ക് എന്തുപറ്റി?

Dushyant Chautala's JJP Haryana Assembly Election Result 2024 : 2019 തിരഞ്ഞെടുപ്പിൽ പത്ത് സീറ്റുകൾ നേടിയാണ് കിങ്മേക്കറാകുകയായിരുന്ന ദുഷ്യന്ത് ചൗട്ടാല. എന്നാൽ ചൗട്ടാലയുടെ പാർട്ടിക്ക് ഇത്തവണ ഒരു സീറ്റ് പോലും ഹരിയാനയിൽ നേടാനായില്ല.

Haryana Election Result 2024 : അന്ന് കിങ്മേക്കറും ഉപമുഖ്യമന്ത്രിയുമായിരുന്ന ദുഷ്യന്ത് ചൗട്ടാല ഇപ്പോൾ വട്ടപൂജ്യം; ജെജെപിക്ക് എന്തുപറ്റി?

ദുഷ്യന്ത് ചൗട്ടാല (Image Courtesy : Keshav Singh/HT via Getty Images)

Updated On: 

08 Oct 2024 15:48 PM

ന്യൂ ഡൽഹി : കുരുക്ഷേത്ര ഭൂമിയിലെ ജനവിധിയിൽ ഹരിയാനയിൽ (Haryana Assembly Election Result 2024) മൂന്നാം തവണയും അവസരം നേടിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. എക്സിറ്റ് പോൾ ഫലസൂചനകളെ എല്ലാം കാറ്റിൽ പറത്തികൊണ്ട് ബിജെപി തങ്ങളുടെ ഹാട്രിക് ജയം ആഘോഷിക്കുമ്പോൾ, കഴിഞ്ഞതവണ മന്ത്രിസഭ രൂപീകരിക്കാൻ സഹായിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടി വട്ടപൂജ്യമായി മാറി. പത്ത് സീറ്റുകൾ നേടി 2019ൽ കിങ്മേക്കറും ഉപമുഖ്യമന്ത്രിയുമായിരുന്ന ദുഷ്യന്ത് ചൗട്ടാലയും ചൗട്ടാലയുടെ പാർട്ടിയും ഇന്ന് അഞ്ച് വർഷങ്ങൾ ശേഷം ഹരിയാന രാഷ്ട്രീയ ഭൂപടത്തിൽ തുടച്ചുമാറ്റപ്പെട്ടിരിക്കുകയാണ്.

ചൗട്ടാലയ്ക്കും ജെജെപിക്കും എവിടെ പിഴച്ചു?

ചൗട്ടാല കുടുംബത്തിൻ്റെ പാർട്ടിയായ ഐഎൻഎൽഡിയുമായി പിരിഞ്ഞാണ് ദുഷ്യന്ത് ജെജെപിക്ക് രൂപം കൊടുക്കുന്നത്. പിന്നാലെ 2019 തിരഞ്ഞെടുപ്പിൽ 87 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടി പത്ത് സീറ്റുകളിൽ ജയം കണ്ടെത്തി. ഈ ജയം അക്ഷരാർഥത്തിൽ ബാധിച്ചത് കോൺഗ്രസിനെയാണ്. ജെജെപിയുടെ വരവ് ജാട്ട് വോട്ടുകൾ വിഭജിക്കാൻ ഇടയാക്കി. മാതൃപാർട്ടിയായ ഐഎൻഎൽഡിയുടെ കുത്തക സീറ്റുകളുടെ അടിവേരുകളാണ് അന്ന് ദുഷ്യന്ത് ഇളക്കി മറിച്ചത്. അങ്ങനെ ഹരിയാന രാഷ്ട്രീയത്തിൻ്റെ യുവമുഖമായി ദുഷ്യന്ത് ചൗട്ടാല മാറി.

ALSO READ : Vinesh Phogat: ജുലാനയിൽ ബിജെപിയെ മലർത്തിയടിച്ച് വിനേഷ് ഫോ​ഗട്ട്; ​ഗുസ്തി താരം ഇനി എംഎൽഎ

പക്ഷെ ഇന്ന് യുവമുഖത്തെ ഹരിയാനക്കാർ മറന്നു. പത്ത് സീറ്റിൽ ഒരെണ്ണം പോലും ദുഷ്യന്തിൻ്റെ പാർട്ടിക്ക് നേടാനായില്ല. അതേസമയം ദുഷ്യന്ത് അടിത്തറ തകർത്ത തൻ്റെ മാതൃപാർട്ടിക്ക് ഒരു സീറ്റെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ ഉയർത്താൻ സാധിച്ചു. ദുഷ്യന്തിന് ഏറ്റവും നാണക്കേടാകുന്നത് തിരഞ്ഞെടുപ്പിൽ ദുഷ്യന്തിൻ്റെ സ്ഥാനമാണ്. 2019ൽ 47,000ത്തിൽ അധികം വോട്ടിന് ജയിച്ച നേതാവിന് ഇത്തവണ 7500 വോട്ടുകൾ പോലും നേടിനായില്ല. കെട്ടിവെച്ച കാശ് പോലും നേടാനാകുമോ എന്ന കാര്യത്തിൽ സംശയമാണ്.

പിഴച്ചത് അന്നത്തെ കിങ്മേക്കറാകാനുള്ള തീരുമാനം

കിങ് ആകാതെ കിങ്മേക്കറാകാനുള്ള ദുഷ്യന്ത് ചൗട്ടാലയുടെ തീരുമാനമായിരുന്നു ഈ തകർച്ചയ്ക്കുള്ള മൂല കാരണം. മുഖ്യമന്ത്രി സ്ഥാനം ബിജെപി നൽകി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വയം പിന്മാറിയതാണ് ചൗട്ടാലയ്ക്ക് വിനയായത്. മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തി പാർട്ടിക്കും വോട്ട് ചെയ്ത സമുദായത്തിന് വേണ്ടി ദുഷ്യന്ത് കൂടുതൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലയാരുന്നു.

ഇവയ്ക്ക് പുറമെ കേന്ദ്രപാർട്ടി മുന്നോട്ട് വെച്ച കർഷക ബില്ലും അതെ തുടർന്നുള്ള പ്രക്ഷോഭവും ദുഷ്യന്തിൻ്റെ പ്രോഗ്രെസ് കാർഡിലേക്ക് കൂടുതൽ ചുവുപ്പ് മാർക്ക് കൊണ്ടുവന്നു. പഞ്ചാബിൽ അകാലിദൾ എൻഡിഎയുമായി പിരിഞ്ഞതോടെ സഖ്യം തുടരുന്നത് ശരിയാകില്ലയെന്ന് മനസ്സിലാക്കിയതോടെയാണ് ജെജെപി ബി.ജെ.പിയുമായി തെറ്റി. കൂടാതെ ജാട്ട് വോട്ടുകൾ കൂടുതൽ ക്രോഡീകരിക്കാൻ കോൺഗ്രസ് ശ്രമിച്ചതോടെ ദുഷ്യന്തിൻ്റെ പാർട്ടിയുടെയും പതനം അവിടെ സംഭവിച്ചു.

ജെജെപി വട്ടപൂജ്യമായപ്പോൾ ഗുണം ചെയ്തത് ആർക്ക്?

കോൺഗ്രസിനും ബി.ജെ.പിക്കും തന്നെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ പതനത്തിൽ ഗുണം ചെയ്തിരിക്കുന്നത്. 2019ൽ ജെജെപി ജയിച്ച പത്ത് സീറ്റിലും ആറെണ്ണം നേടിയത് കോൺഗ്രസ് ബാക്കി ബി.ജെ.പിയും സ്വന്തമാക്കി. ഈ മണ്ഡലങ്ങളിലെ മത്സരങ്ങളിൽ ജെജെപി ചിത്രത്തിൽ പോലുമില്ല. ഇനി ദുഷ്യന്തിൻ്റെ മുന്നിൽ ഒരു വഴി മാത്രമെ ഉള്ളൂ. പിണക്കങ്ങൾ എല്ലാം മറന്ന് തിരികെ മാതൃപാർട്ടിയായ ഐഎൻഎൽഡിയിലേക്ക് പോകുക.

ഹരിയാന തിരഞ്ഞെടുപ്പ് 2024 ഫലം

മൂന്നാം തവണയും ബിജെപി അധികാരത്തിലെത്താനുള്ള ജനവിധിയാണ് ഹരിയാനയിൽ ഉണ്ടായിരിക്കുന്നത്. ഭരണകക്ഷി പാർട്ടി 51 സീറ്റ് നേടിയാണ് ഹാട്രിക് ജയം സ്വന്തമാക്കുന്നത്.  കോൺഗ്രസിന് 34 സീറ്റെ നേടാനായുള്ളൂ. വോട്ടെണ്ണല്ലിൻ്റെ ആദ്യഘട്ടത്തിൽ 70ൽ അധികം സീറ്റിൻ്റെ ഭൂരിപക്ഷം കോൺഗ്രസിനുണ്ടായിരുന്നു. അത് പിന്നീട് ക്രമാതീതമായി പകുതിയായി കുറയുകയായിരുന്നു.

Related Stories
Delhi Election 2024 : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒറ്റഘട്ടം
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ