Delhi Election 2024 : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒറ്റഘട്ടം

Delhi Election 2024 Polling And Result Dates : ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് സംഘടിപ്പിക്കുക. നിലവിൽ ആം ആദ്മി സർക്കാരാണ് രാജ്യതലസ്ഥാന നഗരി ഭരിക്കുന്നത്

Delhi Election 2024 : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒറ്റഘട്ടം

Delhi Election Dates

Published: 

07 Jan 2025 14:48 PM

ന്യൂ ഡൽഹി : കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി (Delhi Election 2025 Dates) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചാം തീയതി ഒറ്റഘട്ടമായി വോട്ടെടുപ്പും എട്ടിന് ഫലം പ്രഖ്യാപനവും നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. നേരത്തെ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പമായിരുന്നു ഡൽഹിയിലെ തിരഞ്ഞെടുപ്പും സംഘടിപ്പിക്കുക. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി തിരഞ്ഞെടുപ്പ് പ്രത്യേകം ഒറ്റയ്ക്ക് സംഘടിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 15നാണ് നിലവിലുള്ള എഎപി സർക്കാരിൻ്റെ കാലാവധി അവസാനിക്കുക.

ഡൽഹി നിയമസഭയിലെ സിംഹഭാഗവും ഭരണകക്ഷിയായ എഎപിയുടെ പക്കലാണ്. 70 അംഗ നിയമസഭയിൽ 63 സീറ്റും ആം ആദ്മി പാർട്ടിക്കാണുള്ളത്. മൂന്ന് അംഗങ്ങൾ മാത്രമെ ബി.ജെ.പിക്ക് ഡൽഹി നിയമസഭയിലുള്ളത്. അഴിമതി കേസിൽ അറസ്റ്റിലാകുകയും തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അരവിന്ദ് കേജ്രിവാൾ തന്നെയാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ എഎപിയെ നയിക്കുന്നത്. ജനങ്ങളുടെ വിധിയെഴുത്തിന് ശേഷമേ താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ വരൂ എന്ന പ്രഖ്യാപനത്തിന് ശേഷമായിരുന്നു കേജ്രിവാൾ രാജിവെക്കുന്നത്. കേജ്രിവാൾ ഒഴിഞ്ഞ പദത്തിലേക്ക് അതിഷി മർലേനയാണ് ആം ആദ്മി പാർട്ടി നിയമിച്ചത്.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൻ്റെ കീഴിൽ ഒരുമിച്ച പ്രവർത്തിച്ച എഎപിയും കോൺഗ്രസും നിയമസഭ തിരഞ്ഞെടുപ്പിൽ വേവ്വേറെയായിട്ടാണ് മത്സരിക്കുന്നത്. ഡൽഹിയിൽ പൂജ്യത്തിലേക്ക് അധപതിച്ച കോൺഗ്രസ് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഇത്തവണ. അതേസമയം മൂന്നിൽ നിന്നും ഭരണപിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റും നേടിയെടുത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി രാജ്യതലസ്ഥാനം പിടിച്ചെടുക്കാൻ ഇറങ്ങുന്നത്.

അതേസമയം ഇവിഎം മെഷിനുകളിൽ തിരുമറി നടന്നു എന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം ഉയർന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ മറുപടി നൽകി. ഇവിഎം മെഷനുകൾ ആർക്കും ഹാക്ക് ചെയ്യാൻ സാധിക്കില്ല. പോൾ ചെയ്ത വോട്ടും ഇവിഎം മെഷനിൽ എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമില്ല. പ്രചരിക്കുന്ന വ്യാജ ആരോപണം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം കള്ള പ്രചാരണങ്ങൾ വോട്ടിങ് ശതമാനത്തെയാണ് ബാധിക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷ്ണർ കൂട്ടിച്ചേർത്തു.

Related Stories
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം