Maharashtra Jharkhand Election 2024: മഹാരാഷ്ട്രയും ജാർഖണ്ഡും പോളിംഗ് ബൂത്തിലേക്ക്

Maharashtra Jharkhand Election 2024: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. 81 അം​ഗ നിയമസഭയിൽ ശേഷിക്കുന്ന 38 സീറ്റിലേക്കാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്.

Maharashtra Jharkhand Election 2024: മഹാരാഷ്ട്രയും ജാർഖണ്ഡും പോളിംഗ് ബൂത്തിലേക്ക്

വോട്ടെടുപ്പ് (image credits: social media)

Published: 

20 Nov 2024 06:45 AM

മുംബൈ: പാലക്കാട് ഉപതിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. 81 അം​ഗ നിയമസഭയിൽ ശേഷിക്കുന്ന 38 സീറ്റിലേക്കാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. 500 ലേറെ പേരാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 1.23 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

അതേസമയം 288 സീറ്റിലേക്കാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 4,136 പേരാണ് ജനവിധി തേടുന്നത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. എന്‍ഡിഎയ്ക്ക് കീഴിലുള്ള മഹായുതി സഖ്യവും (ബിജെപി, ശിവസേന, എന്‍സിപി) ഇന്ത്യാ മുന്നണിയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യവും ( കോണ്‍ഗ്രസ്, ശിവസേന-യുബിടി, എന്‍സിപി-എസ്പി) തമ്മിലാണ് പ്രധാന പോരാട്ടം.

 

Also Read-Palakkad By-Election 2024: വോട്ട് കാത്ത് ‘പെട്ടി’; ജനം വിധിയെഴുതുന്നു, പാലക്കാട് പോളിങ് ബൂത്തിലേക്ക്‌

ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പറഞ്ഞു. ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്ന 12 ജില്ലകളിൽ കൺട്രോൾ റൂമുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും നിരീക്ഷിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കെ രവികുമാർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ വിവിധ മണ്ഡലങ്ങളിൽ മോക്ക് പോളിംഗ് നടന്നു.

വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലേക്കാണ് എല്ലാ കണ്ണുകളും. വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ നിര്‍ണയിക്കും. ഇരു സംഖ്യവും 170ലേറെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതേസമയം ജാര്‍ഖണ്ഡില്‍ നവംബര്‍ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 43 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്.

Related Stories
Palakkad By-Election 2024: പാലക്കാട് മണ്ഡലത്തിൽ ഇന്ന് അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
Kerala By Election 2024 : വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; 72 ശതമാനം കടന്നു ചേലക്കര; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
Jharkhand Election: ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്; മൊത്തം 43 മണ്ഡലങ്ങൾ, 683 സ്ഥാനാർഥികൾ
Kerala By Election 2024: വയനാടും ചേലക്കരയും ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതി; ഇനി കാത്തിരിപ്പ്
Kerala By Election 2024 : ചേലക്കരയും വയനാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ബൂത്തുകളെല്ലാം ക്യാമറ നിരീക്ഷണത്തിൽ
wayanad, Chelakkara By Election 2024: വയനാട്ടിലും ചേലക്കരയിലും ഇന്ന് ആവേശം നിറച്ച് കൊട്ടിക്കലാശം… അരയും തലയും മുറുക്കി മുന്നണികൾ
ശെെത്യത്തിലും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ വേണം
ചർമ്മ സംരക്ഷണത്തിന് ഉലുവ
ഋഷഭ് പന്തിനെ ആര് റാഞ്ചും? സാധ്യതയുള്ള ടീമുകൾ ഇത്
ജിമ്മിൽ പോകാൻ വരട്ടെ! തടി കുറയ്ക്കാൻ മുളപ്പിച്ച ഉലുവ കഴിക്കൂ