Maharashtra Jharkhand Election 2024: മഹാരാഷ്ട്രയും ജാർഖണ്ഡും പോളിംഗ് ബൂത്തിലേക്ക്
Maharashtra Jharkhand Election 2024: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. 81 അംഗ നിയമസഭയിൽ ശേഷിക്കുന്ന 38 സീറ്റിലേക്കാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്.
മുംബൈ: പാലക്കാട് ഉപതിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. 81 അംഗ നിയമസഭയിൽ ശേഷിക്കുന്ന 38 സീറ്റിലേക്കാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. 500 ലേറെ പേരാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 1.23 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
അതേസമയം 288 സീറ്റിലേക്കാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 4,136 പേരാണ് ജനവിധി തേടുന്നത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. എന്‍ഡിഎയ്ക്ക് കീഴിലുള്ള മഹായുതി സഖ്യവും (ബിജെപി, ശിവസേന, എന്‍സിപി) ഇന്ത്യാ മുന്നണിയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യവും ( കോണ്‍ഗ്രസ്, ശിവസേന-യുബിടി, എന്‍സിപി-എസ്പി) തമ്മിലാണ് പ്രധാന പോരാട്ടം.
#WATCH | #MaharashtraAssemblyElections2024 | Preparations visuals from polling booth number 101 in Baramati’s Sawal as Maharashtra is going to poll on its 288 assembly seats, today. Counting on November 23. pic.twitter.com/7FFWwaTZxV
— ANI (@ANI) November 20, 2024
ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പറഞ്ഞു. ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്ന 12 ജില്ലകളിൽ കൺട്രോൾ റൂമുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും നിരീക്ഷിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കെ രവികുമാർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ വിവിധ മണ്ഡലങ്ങളിൽ മോക്ക് പോളിംഗ് നടന്നു.
വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലേക്കാണ് എല്ലാ കണ്ണുകളും. വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ നിര്‍ണയിക്കും. ഇരു സംഖ്യവും 170ലേറെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതേസമയം ജാര്‍ഖണ്ഡില്‍ നവംബര്‍ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 43 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്.