5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Anil Vij: തുടങ്ങും മുൻപേ അടി! ഹരിയാനയിൽ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് അനിൽ വിജ്; തള്ളി ബിജെപി

Anil Vij to Stake Claim for Haryana Chief Minister Position: ഇതുവരെ പാർട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കും.

Anil Vij: തുടങ്ങും മുൻപേ അടി! ഹരിയാനയിൽ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് അനിൽ വിജ്; തള്ളി ബിജെപി
മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ വിജ് (Image Courtesy: PTI)
Follow Us
nandha-das
Nandha Das | Updated On: 15 Sep 2024 20:59 PM

ന്യൂഡൽഹി: ഹരിയാന നിയമസഭാ ഇലക്‌ഷൻ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നേതാക്കൾ തമ്മിൽ തർക്കം. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിർന്ന നേതാവ് അനിൽ വിജ രംഗത്തെത്തിയതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ ആവശ്യം ബിജെപി തള്ളി.

ഇന്ന് രാവിലെയാണ് മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ വിജ് മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം ഉന്നയിച്ചത്. പാർട്ടിയിലെ ഏറ്റവും വലിയ സഭാംഗമായ അദ്ദേഹം ഇതുവരെ ആറ് തവണ എംഎൽഎ ആയിട്ടുണ്ട്. ഇത്തവണത്തേത് അദ്ദേഹത്തിന്റെ ഏഴാമത്തെ മത്സരമാണ്.

‘ഞാൻ ഇതുവരെ പാർട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഹരിയാനയിൽ നിന്നുള്ള ആളുകൾ, പ്രത്യേകിച്ച് എന്റെ മണ്ഡലത്തിലെ ജനങ്ങൾ അതാഗ്രഹിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഞാൻ അവകാശവാദം ഉന്നയിക്കും. എന്നാൽ അന്തിമ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തിന്റേതാണ്’ എന്ന് അനിൽ വിജ് പറഞ്ഞു.

നിലവിലെ മുഖ്യമന്ത്രി നയാബ് സിങിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നൽകി; ‘എന്റെ അവകാശവാദത്തിന് അതൊന്നും തടസ്സമല്ല, പാർട്ടി വിളിക്കട്ടെ’. എന്നാൽ, ഹരിയാന ബിജെപിയുടെ ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാൻ, അനിൽ വിജിന്റെ അവകാശവാദം തള്ളി രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ ഹരിയാന മുഖ്യമന്ത്രി സ്ഥാനത്ത്, സിറ്റിംഗ് മുഖ്യമന്ത്രിയായ നയാബ് സിംഗ് സയ്നി തുടരുമെന്നും പ്രധാൻ പറഞ്ഞു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി നയാബ് സിംഗ് സൈനിയാണെന്ന് അദ്ദേഹം ഒന്നുകൂടെ ഓർമിപ്പിച്ചു.

ഹരിയാനയിൽ ബിജെപി നടത്തിയ നേതൃത്വ മാറ്റത്തിൽ അനിൽ വിജ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയപ്പോൾ, തന്നെ പകരക്കാരനാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല.

ALSO READ: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

അതെ സമയം, 2024 മാർച്ചിലാണ് ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഖട്ടർ സ്ഥാനമൊഴിഞ്ഞത്. കർണാൽ മണ്ഡലത്തിൽ മത്സരിച്ച് ലോകസഭാ അംഗമായതോടെയാണ് രാജി. അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റുമ്പോള്‍ അടുത്ത സാധ്യതയുള്ള വ്യക്തികളിൽ ഒരാളായിരുന്നു അനില്‍ വിജ്. എന്നാല്‍, ബിജെപി അന്ന് നയാബ് സിങ് സൈനിയെ ആണ് മുഖ്യമന്ത്രിയാക്കിയത്. ഇത്തവണയും അനില്‍ വിജ് ബിജെപിക്കായി മത്സരിക്കുന്നുണ്ട്. അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നാണ് മല്‍സരിക്കുന്നത്.

അതിനിടെ, ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയില്‍ ഇപ്പോഴുള്ള പ്രതിസന്ധിയിൽ സന്തോഷത്തിലാണ്. അവര്‍ക്ക് ബിജെപിക്കെതിരെ പ്രചാരണം നടത്താൻ ഒരു ആയുധം കൂടെ കൈവന്നിരിക്കുന്നു. ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുന്നത് ഏത് വിധേനയും തടയാനാണ് കോൺഗ്രസിന്റെ ശ്രമം. ഇത്തവണയും കോണ്‍ഗ്രസ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ തന്നെയാണ് മത്സരിക്കാൻ ഇറങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിന് പോളിങ് നടക്കും. എട്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Latest News