Territorial Army Recruitment: ടെറിട്ടോറിയല്‍ ആര്‍മിയില്‍ എങ്ങനെ ജോലി ലഭിക്കും; യോഗ്യതകള്‍ ഇപ്രകാരം

Territorial Army Job: മൂന്ന് ഘട്ടങ്ങളിലായാണ് ടെറിട്ടോറിയല്‍ ആര്‍മിയിലേക്കുള്ള സെലക്ഷന്‍ നടക്കുന്നത്. പ്രാഥമിക അഭിമുഖ ബോര്‍ഡ്, സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്, വൈദ്യപരിശോധന എന്നിവയാണത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ സെലക്ഷന്‍ പ്രക്രിയ അനുസരിച്ച് അപേക്ഷിക്കുന്ന എല്ലാവരെയും എഴുത്ത് പരീക്ഷയിലേക്ക് വിളിക്കും.

Territorial Army Recruitment: ടെറിട്ടോറിയല്‍ ആര്‍മിയില്‍ എങ്ങനെ ജോലി ലഭിക്കും; യോഗ്യതകള്‍ ഇപ്രകാരം

Social Media Image

shiji-mk
Published: 

04 Aug 2024 11:23 AM

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ തന്നെയുള്ള ടെറിട്ടോറിയല്‍ ആര്‍മി യഥാര്‍ഥ ആര്‍മിയാണോ അല്ലേ എന്ന സംശയം പലര്‍ക്കുമുണ്ട്. വയനാട് ദുരന്ത ബാധിത പ്രദേശങ്ങള്‍ നടന്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതും ടെറിട്ടോറിയല്‍ ആര്‍മി എന്താണ് അല്ലെങ്കില്‍ മോഹന്‍ലാല്‍ എങ്ങനെ അതിന്റെ ഭാഗമായി എന്ന സംശയം പലരിലും ഉണ്ടാക്കിയിട്ടുണ്ട്. കരസേനയുടെ ഭാഗമാണെങ്കിലും സ്ഥിരമായ സൈനികസേവനത്തിനുള്ള സംവിധാനമല്ല ടെറിട്ടോറിയല്‍ ആര്‍മി. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്ന ഒരു സൈനിക സംഘടനയാണ് ടെറിട്ടോറിയല്‍ ആര്‍മി. ഇതില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം മറ്റൊരു ജോലി ചെയ്യുന്നതിനോടൊപ്പം പാര്‍ട്ട് ടൈം സേവനമാണ് നടത്തുന്നത്. എങ്ങനെയാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകാന്‍ ആളുകള്‍ക്ക് സാധിക്കുക എന്നുനോക്കാം.

Also Read: Territorial Army: ഇന്ത്യയുടെ സ്വന്തം പട്ടാളം, അവരോടൊപ്പം മോഹന്‍ലാലും; എന്താണ് ടെറിട്ടോറിയല്‍ ആര്‍മി

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങളിലായാണ് ടെറിട്ടോറിയല്‍ ആര്‍മിയിലേക്കുള്ള സെലക്ഷന്‍ നടക്കുന്നത്. പ്രാഥമിക അഭിമുഖ ബോര്‍ഡ്, സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്, വൈദ്യപരിശോധന എന്നിവയാണത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ സെലക്ഷന്‍ പ്രക്രിയ അനുസരിച്ച് അപേക്ഷിക്കുന്ന എല്ലാവരെയും എഴുത്ത് പരീക്ഷയിലേക്ക് വിളിക്കും. പരീക്ഷയില്‍ യോഗ്യത നേടുന്ന ആളുകളെ അവരുടെ പ്രാദേശിക ടെറിട്ടോറിയല്‍ ആര്‍മി പ്രിലിമിനറി ഇന്റര്‍വ്യൂ ബോര്‍ഡ് ആണ് പിന്നീട് കോണ്‍ടാക്റ്റ് ചെയ്യുക.

ഈ അഭിമുഖത്തിന് ശേഷം യോഗ്യത നേടുന്നവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് എന്നിവയില്‍ ഒരു പരീക്ഷയ്ക്ക് കൂടി വിധേയമാക്കും. പിന്നീട് നടക്കുന്ന വൈദ്യപരിശോധനയും അനുസരിച്ചായിരിക്കും നിയമനം ലഭിക്കുന്നത്.

യോഗ്യത

18 വയസ് മുതല്‍ 42 വയസുവരെ പ്രായമുള്ളവര്‍ക്കാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാനാകുക. അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. എന്നാല്‍ പ്രത്യേക വിദ്യാഭ്യാസ പശ്ചാത്തലം ആവശ്യമില്ല. കൂടാതെ അപേക്ഷകര്‍ ഇന്ത്യക്കാരായിരിക്കണം.

Also Read: Akhil Marar: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റ്; അഖില്‍ മാരാർക്കെതിരെ കേസ്

തൊഴില്‍ സുരക്ഷിതത്വം

  1. ഇതൊരു പാര്‍ട്ട് ടൈം ജോലിയാണ്. അതുകൊണ്ട് തന്നെ ഒരു മുഴുവന്‍ സമയ കരിയര്‍ നല്‍കുന്നില്ല.
  2. ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉറപ്പുനല്‍കുന്നില്ല.
  3. പരിശീലനത്തിലും സൈനിക സേവനത്തിലും ആയിരിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സമാനമായ ശമ്പളവും അലവന്‍സും ലഭിക്കുന്നു.
  4. ഇന്‍ഫന്‍ട്രി ടിഎയില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥരെ ആവശ്യാനുസരണം സൈനിക സേവനത്തിന് വിളിക്കാം.
  5. പ്രവൃത്തിയനുസരിച്ച് ഉയര്‍ന്ന സ്ഥാനത്തേക്ക് പ്രൊമോഷന്‍ ലഭിക്കും. പരിശീലന സൈനിക സേവനത്തിനോ സ്ഥിരം ജീവനക്കാരെ നിയമിക്കുമ്പോഴോ സൗജന്യ റേഷന്‍, സിഎസ്ഡി സൗകര്യങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ലഭിക്കും.
  6. സൈത്തിന് നല്‍കുന്ന റാങ്ക് പേയും സേവന രൂപീകരണം സമയത്ത് ഡിഎയും ലഭിക്കും.
Related Stories
JEE Main Admit Card 2025 : ജെഇഇ മെയിൻ പരീക്ഷ; ജനുവരി 28,29,30 തീയതികളിലെ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു, പരീക്ഷ സെൻ്ററുകളിലും മാറ്റം
Higher Secondary Exam: ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്താൻ പണമില്ല; സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാൻ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം
RRB Group D Recruitment: ഏഴാം ശമ്പള കമ്മീഷൻ സാലറി കിട്ടും, റെയിൽവേ ഗ്രൂപ്പ്-ഡി 32,438 ഒഴിവുകൾ
HPCL Recruitment : ഇത് തന്നെ അവസരം; എച്ച്പിസിഎല്ലില്‍ ജൂനിയര്‍ എക്‌സിക്യൂട്ടിവാകാം; നിരവധി ഒഴിവുകള്‍
Aided School Teachers Appointment: എയ്ഡഡ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവർക്ക് അധ്യാപകരാക്കാം: സർക്കാർ ഉത്തരവ് പുറത്തിറക്കി
Kerala PSC Recruitment : കൃഷി ഓഫീസറാകാം, പി.എസ്.സി വിളിക്കുന്നു; യോഗ്യതകള്‍ ഇത്ര മാത്രം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ