Elon Musk: വളരെ ഉയർന്ന ഐക്യു, ആഴ്ചയിൽ 80 മണിക്കൂർ ജോലി; ഇലോൺ മസ്‌കിനൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ ?
Elon Musk: അപേക്ഷകരെ തിരഞ്ഞ് വകുപ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ വകുപ്പിൽ സേവനത്തിനായി താൽപര്യം കാണിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ രണ്ട് പേരെയാണ് ട്രംപിന്റെ ഭരണകൂടത്തില്‍ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) ചുമതല ഏൽപ്പിച്ചത്. ശതകോടീശ്വരൻ ഇലോൺ മസ്‌കും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയുമാണ് ആ രണ്ട് പേർ. പുതിയതായി അമേരിക്കയില്‍ രൂപീകരിക്കുന്ന സര്‍ക്കാരിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി അഥവാ ഡോജിന്‍റെ ചുമതലയാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത്.
ഇപ്പോഴിതാ കാര്യക്ഷമതാ വകുപ്പിൽ തൊഴിൽ ചെയ്യുന്നതിനായി ആളുകളെ തിരയുകയാണ് ഡോജ്. അപേക്ഷകരെ തിരഞ്ഞ് വകുപ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ വകുപ്പിൽ സേവനത്തിനായി താൽപര്യം കാണിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. പാർട് ടൈം ആയിരുന്ന് ആശയങ്ങളുണ്ടാക്കുന്നവരെയല്ല തങ്ങൾക്ക് വേണ്ടത്, വളരെ ഉയർന്ന ഐക്യു ഉള്ള, ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യാൻ സന്നദ്ധതയുള്ള ഗവൺമെന്റ് വിപ്ലവകാരികളെയാണ് തങ്ങൾക്ക് വേണ്ടതെന്നാണ് പോസ്റ്റിൽ പറയുന്നത്.
We are very grateful to the thousands of Americans who have expressed interest in helping us at DOGE. We don’t need more part-time idea generators. We need super high-IQ small-government revolutionaries willing to work 80+ hours per week on unglamorous cost-cutting. If that’s…
— Department of Government Efficiency (@DOGE) November 14, 2024
ഇതിനായി പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ പ്രൊഫഷണൽ പരിചയമോ ആവശ്യമില്ല. അപേക്ഷ വകുപ്പിന്റെ എക്‌സ് അക്കൗണ്ടിലേക്ക് നേരിട്ട് മെസേജ് ചെയ്താൽ മതിയെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ പ്രതിമാസം എട്ട് ഡോളർ വരിസംഖ്യ അടയ്ക്കുന്ന എക്‌സിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമേ ഡോജിന്റെ എക്‌സ് അക്കൗണ്ടിലേക്ക് അപേക്ഷ അയക്കാനാവൂ. ലഭിക്കുന്ന അപേക്ഷകരിൽ ഒരു ശതമാനം ആളുകളെ മസ്‌കും രാമസ്വാമിയും നേരിട്ട് തിരഞ്ഞെടുക്കുമെന്നാണ് വിവരം. എന്നാൽ മറ്റ് മാനദണ്ഡങ്ങളെ പറ്റി പോസ്റ്റിൽ വ്യക്തമാക്കുന്നില്ല. വളരേയധികം ബുദ്ധിമുട്ടുള്ള ജോലിയായിരിക്കും ഇതെന്ന് മസ്‌ക് പറയുന്നു. ജോലിയിൽ ധാരാളം ശത്രുക്കളുണ്ടാകുമെന്നും പ്രതിഫലം പൂജ്യമായിരിക്കുമെന്നും മസ്‌ക് എടുത്തുപറയുന്നുണ്ട്.
അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നീവ ലക്ഷ്യമിട്ടാണ് ഡോജ് സ്ഥാപിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് ഇപ്പോഴും പൂര്‍ണമായി വ്യക്തമായിട്ടില്ല. വലിയ തോതിലുള്ള ഘടനാപരമായ പരിഷ്കരണങ്ങള്‍ നടത്തുന്നതിനും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു സംരംഭക സമീപനം സൃഷ്ടിക്കുന്നതിനും ഉള്ള ഏജന്‍സിയായിരിക്കും ഡോജ് എന്നാണ് ട്രംപ് പുതിയ വകുപ്പിനെ കുറിച്ച് നല്‍കുന്ന വിശദീകരണം.