VSSC Recruitment 2025: ഡിഗ്രി കഴിഞ്ഞവരാണോ? 81,100 രൂപ വരെ ശമ്പളത്തോടെ ജോലി നേടാം; തിരുവനന്തപുരം ഐഎസ്ആര്‍ഒയിൽ അവസരം
VSSC Recruitment 2025 for Various Posts: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്.

കേന്ദ്രസർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. തിരുവനന്തപുരം ഐഎസ്ആർഒയിലെ വിവിധ തസ്തികളിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തുവിട്ടു. വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 16 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്.
500 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ/എസ്‌സി/എസ്ടി/മുൻ വികലാംഗ/പിഡബ്ല്യുഡി അപേക്ഷകർക്ക് ഫീസ് ഇല്ല. കൂടുതൽ വിശദാംശങ്ങൾക്ക് https://www.vssc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തസ്തികകൾ, ഒഴിവുകൾ, പ്രായപരിധി, യോഗ്യത, ശമ്പളം:
1. അസിസ്റ്റന്റ്
ഒഴിവുകൾ: 2
ഉയർന്ന പ്രായപരിധി: 28 വയസ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിൽ 6.32 സിജിപിഎ-യോടെ ബിരുദം. ഉദ്യോഗാർത്ഥികൾ സർവകലാശാല നിർദ്ദേശിക്കുന്ന കോഴ്‌സിന്റെ കാലയളവിനുള്ളിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം വേണം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിയാവുന്നവർക്ക് മുൻഗണന.
ഒരു മിനിറ്റിൽ 25 ഹിന്ദി വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിയണം.
ശമ്പളം: 25,500 രൂപ മുതൽ 81,100 രൂപ വരെ.
2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ
ഒഴിവുകൾ: 5
ഉയർന്ന പ്രായപരിധി: 35 വയസ്
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്എൽസി/എസ്.എസ്.സി/മെട്രിക്കുലേഷൻ പാസായിരിക്കണം.
ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും വേണം.
ശമ്പളം: 19,900 രൂപ മുതൽ 63,200 രൂപ വരെ.
3. ഹെവി വെഹിക്കിൾ ഡ്രൈവർ-എ
ഒഴിവുകൾ: 5
ഉയർന്ന പ്രായപരിധി: 35 വയസ്
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്എൽസി/എസ്.എസ്.സി/മെട്രിക്കുലേഷൻ പാസായിരിക്കണം.
സാധുവായ പബ്ലിക് സർവീസ് ബാഡ്ജ് ഉണ്ടായിരിക്കണം. ഹെവി വെഹിക്കിൾ ഡ്രൈവറായി കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കാം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് പരിചയവും വേണം.
ശമ്പളം: 19,900 രൂപ മുതൽ 63,200 രൂപ വരെ.
4. ഫയർമാൻ-എ
ഒഴിവുകൾ: 3
ഉയർന്ന പ്രായപരിധി: 25 വയസ്
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്എൽസി/എസ്.എസ്.സി/മെട്രിക്കുലേഷൻ പാസായിരിക്കണം.
നിശ്ചിത ശാരീരികക്ഷമതാ, ശാരീരിക കാര്യക്ഷമതാ പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം എന്നിവ പാലിക്കണം.
ശമ്പളം: 19,900 രൂപ മുതൽ 63,200 രൂപ വരെ.
5. കുക്ക്
ഒഴിവുകൾ: 1
ഉയർന്ന പ്രായപരിധി: 35 വയസ്
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്എൽസി/എസ്.എസ്.സി/മെട്രിക്കുലേഷൻ പാസായിരിക്കണം.
നല്ല ഹോട്ടലിലോ കാന്റീനിലോ അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
ശമ്പളം: 19,900 രൂപ മുതൽ 63,200 രൂപ വരെ.
എങ്ങനെ അപേക്ഷിക്കാം?
- വി.എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.vssc.gov.in/ സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘കരിയേഴ്സ്’ എന്നതിൽ ‘വി.എസ്.എസ്.സി റിക്രൂട്ട്മെന്റ് നോട്ടീസ്’ എന്നത് തിരഞ്ഞെടുക്കുക.
- മാനദണ്ഡങ്ങളും നിർദേശങ്ങളും മനസിലാക്കിയ ശേഷം ‘അപ്ലൈ’ എന്നതിൽ കിളക്ക് ചെയ്യുക.
- രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
- ഇനി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.