5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

VHSC allotment: വി.എച്ച്.എസ്.ഇ. മൂന്നാം അലോട്മെന്റ് 19 മുതൽ

VHSC allotment: മൂന്നാം അലോട്മെന്റിന്റെ അടിസ്ഥാനത്തിൽ 19 മുതൽ 21-ന് വൈകീട്ട് നാലുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടാനുള്ള സൗകര്യമുണ്ട്

VHSC allotment: വി.എച്ച്.എസ്.ഇ. മൂന്നാം അലോട്മെന്റ് 19 മുതൽ
aswathy-balachandran
Aswathy Balachandran | Published: 16 Jun 2024 16:52 PM

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി (വി എച്ച് എസ് സി ) വിഭാഗം എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടകൾ പുരോ​ഗമിക്കുകയാണ്. ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയുമായ അലോട്മെന്റ് ജൂൺ 19 ന് പ്രസിദ്ധീകരിക്കും.

പ്രവേശനത്തിനുള്ള വെബിസൈറ്റായ www.vhseportal.kerala.gov.in ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകുംവിധം ആണ് പ്രസിദ്ധീകരിക്കുക. vhseportal -ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പറും പാസ്‌വേഡും നൽകിയാണ് സൈറ്റിൽ ലോഗിൻ ചെയ്യാം.

ALSO READ : ​നീറ്റ് പരീക്ഷാ വിവാദം; ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്മെന്റ് വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും. കൂടാതെ അലോട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും ഇതിലൂടെ തന്നെ കഴിയും. ഒന്ന് / രണ്ട് അലോട്മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഇത് വഴി ഉയർന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്മെന്റ് ലെറ്റർ ആവശ്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മൂന്നാം അലോട്മെന്റിന്റെ അടിസ്ഥാനത്തിൽ 19 മുതൽ 21-ന് വൈകീട്ട് നാലുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടാനുള്ള സൗകര്യമുണ്ട്. മൂന്നാം ഘട്ടമായതുകൊണ്ടുതന്നെ ഈ അലോട്മെന്റിൽ താത്കാലിക പ്രവേശനം അനുവദിക്കില്ല. അതിനാൽ അലോട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടണം എന്നാണ് ചട്ടം.

ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി അലോട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസിൽനിന്ന്‌ പുറത്താകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.