Vacancy In Kerala Police: കേരളാ പോലീസില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചോ? പെട്ടെന്ന് ആവട്ടെ, ഇനി ദിവസങ്ങൾ മാത്രം
Kerala Police Vacancy in Various Posts: സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കെസിപി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് എന്നീ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‍സി) വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 29 ആണ് അപേക്ഷ സമർപിക്കേണ്ട അവസാന തീയതി. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കെസിപി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് എന്നീ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികകളും കാറ്റഗറി നമ്പരും
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കെസിപി) – 510/2024
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) – 508/2024
സിവിൽ പോലീസ് ഓഫീസർ – 740/2024
വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ – 582/2024
പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് – 583/2024
വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കെസിപി) – 510/2024: https://www.keralapsc.gov.in/…/2024-12/noti-510-512-24.pdf
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) – 508/2024: https://www.keralapsc.gov.in/…/2024-12/noti-508-509-24.pdf
സിവിൽ പോലീസ് ഓഫീസർr (740/2024): https://www.keralapsc.gov.in/…/2025-01/noti-740-24.pdf
വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ (582/2024): ttps://www.keralapsc.gov.in/…/2025-01/noti-582-24.pdf
പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് – 583/2024: https://www.keralapsc.gov.in/…/2025-01/noti-583-24.pdf
യോഗ്യതയും മറ്റ് വിവരങ്ങളും
- സിവിൽ പോലീസ് ഓഫീസർ
ശമ്പളം: 31,100-66,800 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
പ്രതീക്ഷിക്കുന്ന ഒഴിവുകൾ: തിരുവനന്തപുരം (എസ്എപി),പത്തനംതിട്ട (കെഎപി III), ഇടുക്കി (കെഎപി V), എറണാകുളം (കെഎപി I), തൃശൂർ (കെഎപി II), മലപ്പുറം (എംഎസ്പി), കാസർകോട് (കെഎപി IV)
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു
പ്രായപരിധി: ജനറൽ: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31, എക്സ് സർവീസ് മെൻ: 41 വരെ
- വനിത പൊലീസ് കോൺസ്റ്റബിൾ (582/2024)
ശമ്പളം: 31,100-66,800 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
പ്രായപരിധി: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു
- സബ് ഇൻസ്പെക്ടര്‍ ഓഫ് പൊലീസ് (കെഎസ്‍പി) (510/2024)
ശമ്പളം: 45,600-95,600 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത: ബിരുദം
പ്രായപരിധി: 20 -31 (ഓപ്പൺ മാർക്കറ്റ്), 36 (മിനസ്റ്റീരിയൽ), 36 (കോൺസ്റ്റബുലറി)
- ആംഡ് പൊലീസ് സബ് ഇൻസ്പെക്ടര്‍ (ട്രെയിനി) (508/2024)
ശമ്പളം: 45,600-95,600 രൂപ
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത: ബിരുദം
പ്രായപരിധി: 20 -31 (ഓപ്പൺ മാർക്കറ്റ്), 36 (മിനസ്റ്റീരിയൽ), 36 (കോൺസ്റ്റബുലറി)
- പൊലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലര്‍ വിംഗ് (583/2024)
ശമ്പളം: 31100-66800
ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി പാസ്
പ്രായപരിധി: ജനറൽ: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31, എക്സ് സർവീസ് മെൻ: 41 വരെ