യുപിഎസ്സി എൻജിനീയറിങ് സർവീസസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ അറിയിപ്പ് ഇങ്ങനെ | upsc engineering services exam 2025 postponed, check the date and details here Malayalam news - Malayalam Tv9

UPSC Exam 2025: യുപിഎസ്സി എൻജിനീയറിങ് സർവീസസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ അറിയിപ്പ് ഇങ്ങനെ

UPSC Engineering Services Exam 2025: ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസിലേക്കുള്ള (ഐആർഎംഎസ്) റിക്രൂട്ട്‌മെൻ്റ്, സിവിൽ സർവീസസ് പരീക്ഷകളിലൂടെ നടത്താമെന്ന് സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്. നേരത്തെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി രണ്ടിനും മെയിൻ പരീക്ഷ 2025 ജൂൺ 22നുമാണ് നിശ്ചയിച്ചിരുന്നത്.

UPSC Exam 2025: യുപിഎസ്സി എൻജിനീയറിങ് സർവീസസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ അറിയിപ്പ് ഇങ്ങനെ

Represental Image (Credits: Freepik)

Published: 

20 Oct 2024 10:00 AM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) എഞ്ചിനീയറിങ് സർവീസസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ (ഇഎസ്ഇ 2025) മാറ്റിവച്ചു. ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസിലേക്കുള്ള (ഐആർഎംഎസ്) റിക്രൂട്ട്‌മെൻ്റ്, സിവിൽ സർവീസസ് പരീക്ഷകളിലൂടെ നടത്താമെന്ന് സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്.

ഇതോടെ എഞ്ചിനീയറിങ് സർവീസസ് പരീക്ഷകൾ മാറ്റിവയ്ക്കാനും അപേക്ഷാ ജാലകം വീണ്ടും തുറക്കാനും കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ അറിയിപ്പ് പ്രകാരം 2025 ജൂൺ എട്ടിന് പ്രിലിമിനറിയും 2025 ഓഗസ്റ്റ് 10ന് മെയിൻ പരീക്ഷയും നടത്തും.

നേരത്തെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി രണ്ടിനും മെയിൻ പരീക്ഷ 2025 ജൂൺ 22നുമാണ് നിശ്ചയിച്ചിരുന്നത്. ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsc.gov.inൽ ഔദ്യോഗിക അറിയിപ്പ് ഉദ്യോ​ഗാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.

 

Related Stories
CLAT 2025: വക്കീൽ കോട്ടാണോ സ്വപ്നം… ദേശീയ സർവ്വകലാശാലകളിൽ പഠിക്കാം…അപേക്ഷിക്കാൻ ഇന്നുകൂടി അവസരം
UGC NET Cut Off 2024: നെറ്റ് ഫലത്തിലെ കട്ട്ഓഫ് എളുപ്പത്തിൽ കണക്കുകൂട്ടാം, പിഡിഎഫ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ…
Language teachers issue: അറബിക്, ഹിന്ദി അധ്യാപകർക്ക് പ്രഥമാധ്യാപകരായിക്കൂടേ… ഭാഷാധ്യാപക കോഴ്‌സുകൾക്ക് തിരിച്ചടിയുമായി സർക്കുലർ
UPSC ESE 2025 registration: എഞ്ചിനീയർമാരെ കേന്ദ്രം വിളിക്കുന്നു… ഇരട്ടി അവസരങ്ങളുമായി യുപിഎസ്‌സി എഞ്ചിനീയറിംഗ് സർവീസസ്
Kerala Teacher Post: 4000 അധ്യാപക തസ്തിക കുറയും, 3400 ഡിവിഷനുകൾ ഇല്ലാതാവും; കാരണം കുട്ടികളുടെ കുറവ്
AI Tutors for xAI: എക്സ് എഐയിൽ ട്യൂട്ടർമാരെ തിരയുന്നു; മണിക്കൂറിന് 5000 രൂപ വേതനം, ചെയ്യേണ്ടത് ഇത്രമാത്രം
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി