5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UPSC Exam 2025: യുപിഎസ്സി എൻജിനീയറിങ് സർവീസസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ അറിയിപ്പ് ഇങ്ങനെ

UPSC Engineering Services Exam 2025: ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസിലേക്കുള്ള (ഐആർഎംഎസ്) റിക്രൂട്ട്‌മെൻ്റ്, സിവിൽ സർവീസസ് പരീക്ഷകളിലൂടെ നടത്താമെന്ന് സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്. നേരത്തെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി രണ്ടിനും മെയിൻ പരീക്ഷ 2025 ജൂൺ 22നുമാണ് നിശ്ചയിച്ചിരുന്നത്.

UPSC Exam 2025: യുപിഎസ്സി എൻജിനീയറിങ് സർവീസസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ അറിയിപ്പ് ഇങ്ങനെ
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Published: 20 Oct 2024 10:00 AM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) എഞ്ചിനീയറിങ് സർവീസസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ (ഇഎസ്ഇ 2025) മാറ്റിവച്ചു. ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസിലേക്കുള്ള (ഐആർഎംഎസ്) റിക്രൂട്ട്‌മെൻ്റ്, സിവിൽ സർവീസസ് പരീക്ഷകളിലൂടെ നടത്താമെന്ന് സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്.

ഇതോടെ എഞ്ചിനീയറിങ് സർവീസസ് പരീക്ഷകൾ മാറ്റിവയ്ക്കാനും അപേക്ഷാ ജാലകം വീണ്ടും തുറക്കാനും കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ അറിയിപ്പ് പ്രകാരം 2025 ജൂൺ എട്ടിന് പ്രിലിമിനറിയും 2025 ഓഗസ്റ്റ് 10ന് മെയിൻ പരീക്ഷയും നടത്തും.

നേരത്തെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി രണ്ടിനും മെയിൻ പരീക്ഷ 2025 ജൂൺ 22നുമാണ് നിശ്ചയിച്ചിരുന്നത്. ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsc.gov.inൽ ഔദ്യോഗിക അറിയിപ്പ് ഉദ്യോ​ഗാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.