UPSC Civil Service Result: സിവിൽ സർവീസ് പരീക്ഷാഫലം പുറത്ത്, ഒന്നാമത് യുപി സ്വദേശി, ആദ്യ 50ല്‍ അഞ്ച് മലയാളികൾ
UPSC Civil Service Result 2024: 2024 ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ കഴിഞ്ഞ ജൂൺ 16നാണ് നടത്തിയത്. ആകെ 9,92,599 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചു. 5,83,213 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. സെപ്റ്റംബറിൽ നടന്ന മെയിൻ പരീക്ഷയിൽ ആകെ 14,627 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. ഇതിൽ 2,845 ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസ് 2024 പരീക്ഷ ഫലം അന്തിമ ഫലം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിനി ശക്തി ദുബെയാണ് ഒന്നാമത്. ഹർഷിത ഗോയൽ രണ്ടാം സ്ഥാനത്തും ഡോംഗ്രെ അർചിത് പരാഗ് മൂന്നാം സ്ഥാനത്തും എത്തി. ആൽഫ്രഡ് തോമസ് (33), ആർ. മോണിക്ക (39), പി. പവിത്ര(42), മാളവിക ജി. നായർ (45), ജി.പി. നന്ദന (47)എന്നിവരാണ് ആദ്യ 50ലുള്ള മലയാളികള്‍. മൂന്നാം സ്ഥാനത്തെത്തിയ ഡോംഗ്രെ അർചിത് പരാഗ് തിരുവനന്തപുരത്താണ് പരിശീലനം നേടിയത്.
1,009 ഉദ്യോഗാര്‍ത്ഥികള്‍ പട്ടികയില്‍ ഇടം നേടി. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്), മറ്റ് ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ സെൻട്രൽ സർവീസുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലേക്കുള്ള നിയമനത്തിനാണ് പരീക്ഷ നടത്തിയത്.
ഒന്നാം സ്ഥാനത്തെത്തിയ ശക്തി ദുബെ അലഹബാദ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദംനേടിയിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസുമായിരുന്നു ഓപ്ഷണല്‍ വിഷയങ്ങള്‍.




രണ്ടാമതെത്തിയ ഹര്‍ഷിത ഗോയല്‍ ബറോഡയിലെ എംഎസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.കോമില്‍ ബിരുദം നേടി. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസും ഓപ്ഷണൽ വിഷയമായി തിരഞ്ഞെടുത്തു. ഡോംഗ്രെ അർചിത് പരാഗ് വെല്ലൂരിലെ വിഐടിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിടെക് സ്വന്തമാക്കി.
2024 ലെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ കഴിഞ്ഞ ജൂൺ 16നാണ് നടത്തിയത്. ആകെ 9,92,599 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചു. 5,83,213 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. സെപ്റ്റംബറിൽ നടന്ന മെയിൻ പരീക്ഷയിൽ ആകെ 14,627 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. ഇതിൽ 2,845 ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
റിസല്‍ട്ട് എങ്ങനെ അറിയാം?
www.upsc.gov.in എന്ന യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ റിസല്‍ട്ട് ലിങ്ക് കാണാന്‍ കഴിയും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ റിസല്‍ട്ടിന്റെ പിഡിഎഫ് ലഭിക്കും.