CBI Recruitment: സിബിഐയിൽ അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ; 80,000 രൂപ വരെ ശമ്പളം എങ്ങനെ അപേക്ഷിക്കാം?

UPSC CBI Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28.

CBI Recruitment: സിബിഐയിൽ അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ; 80,000 രൂപ വരെ ശമ്പളം എങ്ങനെ അപേക്ഷിക്കാം?

സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (Image Credits: Facebook)

Published: 

15 Nov 2024 07:50 AM

സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 27 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 28.

ഒഴിവുകൾ : 27
സംവരണം: യുആർ -08 , പിന്നാക്ക വിഭാഗക്കാർ – 04, ഒബിസി – 09, എസ്.സി – 04, എസ്.ടി – 02

ശമ്പളം

പ്രതിമാസം 45,000 രൂപ മുതൽ 80,000 രൂപ വരെയാണ് ശമ്പളം.

പ്രായപരിധി

ഉയർന്ന പ്രായപരിധി 30 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.

ഫീസ്

25 രൂപയാണ് അപേക്ഷ ഫീസ്.
സ്ത്രീകൾ/ എസ്.സി, എസ്.ടി വിഭാഗക്കാർ/ പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.

യോഗ്യത

  • കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം/ എംടെക്. അല്ലെങ്കിൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ടെക്നോളജിയിൽ ബിരുദം.
  • കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം. കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ നിന്നോ സ്വയമഭരണ/ കേന്ദ്രഭരണ പ്രദേശങ്ങൾ/ സർവ്വകലാശാലകൾ/ നിയമാനുസൃത സ്ഥാപനങ്ങൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ അംഗീകൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും ഇലക്ട്രോണിക് ടാറ്റ പ്രോസസ്സിങ്ങിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
  • ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പ്രോഗ്രാമിൽ ‘എ’ ലെവൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ഡിപ്ലോമ. കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ നിന്നോ സ്വയമഭരണ/ കേന്ദ്രഭരണ പ്രദേശങ്ങൾ/ സർവ്വകലാശാലകൾ/ നിയമാനുസൃത സ്ഥാപനങ്ങൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ അംഗീകൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും ഇലക്ട്രോണിക് ടാറ്റ പ്രോസസ്സിങ്ങിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.
  • അഭികാമ്യം: സി പ്ലസ്, സി, അല്ലെങ്കിൽ വിഷ്വൽ സി++, എന്നിവയിലും ഒറാക്കിൾ, റിലേഷൻ ടാറ്റ ബേസ് മാനേജ്‌മന്റ് സിസ്റ്റം എന്നിവയിലും UNIX, അല്ലെങ്കിൽ UNIX-ന് കീഴിലുള്ള RISC അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങൾ/ വിൻഡോസ് എൻവയോൺമെന്റ്/ വിൻഡോ നെറ്റ്വർക്കിംഗ് എന്നിവയെ കുറിച്ചുള്ള അറിവ്.

എങ്ങനെ അപേക്ഷിക്കാം?

  • യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.upsconline.nic.in. സന്ദർശിക്കുക.
  • ഹോം പേജിലെ റിക്രൂട്ട്മെന്റ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
  • ശേഷം, ‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യാം.
  • തുടർന്ന്, ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു