Glasgow University MBA Scholarship: സ്കോളർഷിപ്പോടെ സ്കോട്ട്ലാൻഡിൽ എംബിഎ; അപേക്ഷ ക്ഷണിച്ച് ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റി
University of Glasgow Invites Applications for 2025 MBA Scholarships: ശക്തമായ അക്കാദമിക് പശ്ചാത്തലവും നേതൃത്വ ശേഷിയുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്.

ഗ്ലാസ്‌ഗോ സർവകലാശാല 2025ലെ എംബിഎ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. ആദം സ്മിത്ത് ബിസിനസ് സ്കൂൾ വാഗ്ദാനം ചെയ്യുന്ന മെറിറ്റ് അധിഷ്ഠിത സ്‌കോളർഷിപ്പ്, സർവകലാശാലയിൽ മുഴുവൻ സമയ എംബിഎ പ്രോഗ്രാമിൽ പങ്കെടുക്കാൻ പദ്ധതിയിടുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. അപേക്ഷയുടെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ശക്തമായ അക്കാദമിക് പശ്ചാത്തലവും നേതൃത്വ ശേഷിയുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. കൂടാതെ, സാമ്പത്തിക പരിമിതികളില്ലാതെ യുകെയിൽ പഠിക്കാനുള്ള അവസരം ഈ സ്‌കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഗ്ലാസ്‌ഗോ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി എംബിഎ പ്രോഗ്രാമിന് അപേക്ഷിക്കണം.
ആർക്കൊക്കെ അപേക്ഷിക്കാൻ അർഹതയുണ്ട്?
- 2025 സെപ്റ്റംബറിൽ ആരംഭിക്കുന്ന മുഴുവൻ സമയ എംബിഎ പ്രോഗ്രാമിലേക്ക് അപേക്ഷകർക്ക് ഓഫർ ലെറ്റർ ലഭിച്ചിരിക്കണം.
- അപേക്ഷകർ അഭിമുഖ പ്രക്രിയയിൽ വിജയിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- ബാങ്കിംഗ്, ഐടി, അല്ലെങ്കിൽ ബിസിനസ് എന്നിവയിൽ പശ്ചാത്തലമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മുൻഗണന നൽകും.
- അപേക്ഷകർക്ക് നയിക്കാനുളള കഴിവ് (leadership), പൊരുത്തപ്പെടുത്തൽ (adaptability), പുരോഗമനചിന്താഗതി (forward-thinking) എന്നിവ ഉണ്ടായിരിക്കണം.
ALSO READ: തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പിഎച്ച്ഡി: അപേക്ഷ മേയ് 7 വരെ
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഗ്ലാസ്‌ഗോ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി എംബിഎ പ്രോഗ്രാമിന് അപേക്ഷിക്കണം. ഓഫർ ലെറ്റർ ലഭിച്ച ശേഷം, അപേക്ഷകന്റെ സെൽഫ് സർവീസ് പോർട്ടൽ വഴി പ്രത്യേക സ്കോളർഷിപ്പിന് അപേക്ഷ നൽകണം. കൂടുതൽ വിശദാംശങ്ങൾക്ക് ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.gla.ac.uk/ സന്ദർശിക്കുക.
നിശ്ചിത സമയപരിധിയുള്ള മറ്റ് സ്കോളർഷിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ഒരു റോളിംഗ് അടിസ്ഥാനത്തിലാണ് നൽകുന്നത്. ബജറ്റ് കുറവും കടുത്ത മത്സരവും ഉള്ളതിനാൽ അപേക്ഷകർ എത്രയും വേഗം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. 2025 സെപ്റ്റംബറിൽ എംബിഎ പ്രോഗ്രാം ആരംഭിക്കും.