UIIC Recruitment 2025: കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി; എക്‌സ്പീരിയൻസും വേണ്ട, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് വിളിക്കുന്നു
United India Insurance Company Apprentice Recruitment 2025: 105 അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10.

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി
കേന്ദ്രസർക്കാരിന് കീഴിൽ ജോലി നേടാൻ റെജികുനവർ ഇതാ ഒരു സുവര്‍ണാവസരം. അപ്രന്റീസ് തസ്തികയിലേയ്ക്ക് നിയമനം നടത്തുകയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (യുഐഐസി). ഇതിനായി കമ്പനി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 105 അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്.
കേരളത്തിൽ 25, തമിഴ്നാട്ടിൽ 35, കർണാടകയിൽ 3, പുതുച്ചേരിയിൽ 5, ആന്ധ്രാ പ്രദേശിൽ 5, തെലങ്കാനയിൽ 5 എന്നിങ്ങനെയാണ് ജോലി ഒഴിവുകൾ ഉള്ളത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ എക്‌സ്പീരിയന്‍സ് ഇല്ലാതെ കേരളത്തില്‍ തന്നെ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് അപേക്ഷ നൽകാം. 2020 നും 2024 നും ഇടയിൽ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ 20നും 28നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട വിധം:
- യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ (യുഐഐസി) ഔദ്യോഗിക വെബ്‌സൈറ്റായ https://uiic.co.in/ സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക.
- മാനദണ്ഡങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
- വിശദാംശങ്ങള്‍ നൽകിയ ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ALSO READ: പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു; പ്രതിമാസം 5,000 രൂപ വീതം, അറിയേണ്ടതെല്ലാം
തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഐഐസി എഴുത്ത് പരീക്ഷ സംഘടിപ്പിക്കും. ഇതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുക. തുടർന്ന് പ്രമാണ പരിശോധനയ്ക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകണം.
അപേക്ഷ നൽകാൻ ഫീസ് ഇല്ല. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപ്രന്റീസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 രൂപ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uiic.co.in സന്ദർശിക്കുക.