5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC-NET Paper Leak: യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സിബിഐ: പ്രചരിച്ചത് പരീക്ഷയ്ക്കുശേഷം പകർത്തിയ സ്ക്രീൻഷോട്ടുകൾ

UGC-NET Paper Leak ​Issue: പരീക്ഷയുടെ ആദ്യസെഷൻ അവസാനിച്ചതിന് പിന്നാലെ രണ്ടുമണിക്കാണ് ഉദ്യോഗാർത്ഥികളിൽ ഒരാൾ ചോദ്യപേപ്പർ ടെലഗ്രാമിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ ചോദ്യപേപ്പർ നേരത്തേ ചോർന്നുവെന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു.

UGC-NET Paper Leak: യുജിസി-നെറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സിബിഐ: പ്രചരിച്ചത് പരീക്ഷയ്ക്കുശേഷം പകർത്തിയ സ്ക്രീൻഷോട്ടുകൾ
UGC-NET Paper Leak Issue.
neethu-vijayan
Neethu Vijayan | Published: 11 Jul 2024 12:38 PM

ന്യൂഡൽഹി: യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് (UGC-NET Paper Leak) ​സിബിഐ (CBI). ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പറുകൾ പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സിബിഐ കണ്ടെത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യക്കടലാസ് ചോർന്നുവെന്ന വിവരത്തെത്തുടർന്ന് പരീക്ഷ നടന്ന് പിറ്റേ ദിവസം തന്നെ കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയിരുന്നു. പ്രചരിച്ചത് പരീക്ഷയ്ക്ക് ശേഷം പകർത്തിയതിൻ്റെ സ്ക്രീൻഷോട്ടുകളാണെന്നും സിബിഐ പറയുന്നു. എന്നാൽ പരീക്ഷയ്ക്കുമുമ്പ് ചോദ്യക്കടലാസ് ചോർന്നുവന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.

പരീക്ഷയുടെ ആദ്യസെഷൻ അവസാനിച്ചതിന് പിന്നാലെ രണ്ടുമണിക്കാണ് ഉദ്യോഗാർത്ഥികളിൽ ഒരാൾ ചോദ്യപേപ്പർ ടെലഗ്രാമിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ ചോദ്യപേപ്പർ നേരത്തേ ചോർന്നുവെന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ചോദ്യപേപ്പർ പരീക്ഷയ്ക്ക് ദിവസങ്ങൾ മുമ്പേ ചോർന്നുവെന്നും പണം നൽകിയാൽ ഇത് ലഭ്യമാക്കുമെന്നും ഒരു ടെലഗ്രാം ചാനൽ പുറത്തുവിട്ടിരുന്നു. പരീക്ഷയ്ക്കുമുമ്പേ ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യസെഷനുശേഷം ചോദ്യപേപ്പർ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചത്.

ALSO READ: ചോദ്യപേപ്പർ ചോർച്ച: പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

ഇത് ഭാവിയിൽ തട്ടിപ്പ് നടത്താൻ വിശ്വാസതയ്ക്കുവേണ്ടി ചെയ്തതാകാമെന്നാണ് സിബിഐ കണ്ടെത്തൽ. ജൂൺ 19നാണ് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതായി എൻടിഎ പ്രഖ്യാപിച്ചത്. നടത്തിയ ഒഎംആർ പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. വിഷയത്തിൽ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ 317 നഗരങ്ങളിലായി 1,205 പരീക്ഷാ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് എഴിതിയത്.

ചോദ്യപേപ്പർ ചോർച്ച വിവാദമായതോടെ റദ്ദാക്കിയ യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയായാണ് യുജിസി-നെറ്റ്. ചോദ്യപേപ്പർ ഡാർക്ക്‌നെറ്റിൽ ചോർന്നെന്നും ടെലിഗ്രാം ആപ്പ് വഴിയാണ് വിതരണം ചെയ്തതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.

യുജിസി നെറ്റ് ജൂൺ സൈക്കിൾ – ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെയും എൻസിഇടി (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) സംയുക്ത സിഎസ്ഐആർ – യുജിസി നെറ്റ് – ജൂലൈ 25 – 27 തീയതികളിലാമാണ് നടത്തുക. കെമിക്കൽ സയൻസസ്, എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആൻ്റ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി പ്രവേശനത്തിന് സിഎസ്ഐആർ യുജിസി-നെറ്റ് അംഗീകാരം നേടിയിട്ടുണ്ട്.