UGC NET Result 2025: യുജിസി നെറ്റ് പരീക്ഷ ഫലം 2025; എപ്പോൾ, എവിടെ പരിശോധിക്കാം?
UGC NET Result 2025 Date: നെറ്റ് പരീക്ഷയുടെ ഉത്തര സൂചിക ഇതുവരെ പുറത്തുവിട്ടില്ല. ഈ ആഴ്ച തന്നെ എൻടിഎ ഉത്തര സൂചിക പുറത്തുവിടും എന്നാണ് സൂചന.
![UGC NET Result 2025: യുജിസി നെറ്റ് പരീക്ഷ ഫലം 2025; എപ്പോൾ, എവിടെ പരിശോധിക്കാം? UGC NET Result 2025: യുജിസി നെറ്റ് പരീക്ഷ ഫലം 2025; എപ്പോൾ, എവിടെ പരിശോധിക്കാം?](https://images.malayalamtv9.com/uploads/2025/01/UGC-NET-EXAM-RESULT.png?w=1280)
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷാഫലം ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവിട്ടേക്കും. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ സാധിക്കും. ആപ്ലിക്കേഷൻ നമ്പറും, ജനന തീയതിയും, സെക്യൂരിറ്റി പിന്നും നൽകി വിദ്യാർത്ഥികൾക്ക് യുജിസി നെറ്റ് പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അതേസമയം നെറ്റ് പരീക്ഷയുടെ ഉത്തര സൂചിക ഇതുവരെ പുറത്തുവിട്ടില്ല. ഈ ആഴ്ച തന്നെ ഉത്തര സൂചിക എൻടിഎ പുറത്തുവിടും എന്നാണ് സൂചന. ജനുവരി 3 മുതൽ 16 (15 ഒഴികെ) വരെയും, 21, 27 തീയതികളിലുമായി ആകെ 83 വിഷയങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ ugcnet.nta.ac.in, nta.ac.in, ugcnet.ntaonline.in എന്നിവയിലൂടെയും, ഡിജിലോക്കർ (DigiLocker), ഉമാങ് (UMANG) എന്നീ ആപ്പുകളിലൂടെയും പരീക്ഷ ഫലം അറിയാം.
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) ലഭിക്കാനും, കോളേജുകളിലും സർവ്വകലാശാലകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനും വേണ്ടി നടത്തുന്ന അർഹതാ നിർണയ പരീക്ഷ ആണ് നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. രാജ്യാന്തര തലത്തിൽ നടത്തുന്ന ഈ പരീക്ഷ ബിരുദാനന്തര ബിരുദം പൂർത്തിയായവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും എഴുതാം.
ALSO READ: പത്താം ക്ലാസ് യോഗ്യതയുള്ളവരാണോ നിങ്ങൾ? റെയിൽവേയിൽ അവസരം
യുജിസി നെറ്റ് 2025 പരീക്ഷ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘യുജിസി നെറ്റ് ഫലം 2025’ എന്നത് തിരഞ്ഞെടുക്കുക.
- ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി, സെക്യൂരിറ്റി പിൻ എന്നിവ സമർപ്പിക്കുക.
യുജിസി നെറ്റ് 2025 ഫലം സ്ക്രീനിൽ തെളിയും. - തുടർന്ന്, മാർക്ക് ഷീറ്റ് പിഡിഎഫ് എന്നതിൽ ക്ലിക്ക് ചെയ്ത് പിഡിഎഫ് ഡൗൺലോഡ് ചെയ്യുക
- ഭാവി ആവശ്യങ്ങൾക്കായി ഇത് സുരക്ഷിതമായി സൂക്ഷിക്കുക.