UGC NET result 2024: യുജിസി നെറ്റ് ഫലം ഉടൻ; മാർക്ക് ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
UGC NET Result 2024 : യുജിസി നെറ്റ് ഫലത്തിനൊപ്പം അന്തിമ ഉത്തരസൂചികയും കട്ട് ഓഫും എൻടിഎ പുറത്തിറക്കും.
ന്യൂഡൽഹി: 2024 ജൂണിലെ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (യുജിസി നെറ്റ്) ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് വിവരം. ഈ മാസം 27-ഓടെ ഫലം പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം.
നെറ്റ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in വഴി പരിശോധിക്കാനാകും. ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ചാണ് സൈറ്റിൽ ലോഗിൻ ചെയ്യേണ്ടത്. ഫലമെത്തിയാൽ സ്‌കോർകാർഡിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാനുള്ള സൈകര്യവും ഉണ്ടാകും.
എങ്ങനെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം
- ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറുക
- അതിലെ UGC ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
- സ്‌കോർകാർഡ് പിഡിഎഫ് സ്‌ക്രീനിൽ ദൃശ്യമാകും. പിഡിഎഫ് ഡെസ്‌ക്‌ടോപ്പിൽ/ലാപ്‌ടോപ്പിൽ സേവ് ചെയ്‌ത് അതിൽ നിന്ന് പ്രിന്റ് എടുക്കുക.
മെറിറ്റ് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
- ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ UGC നെറ്റ് മെറിറ്റ് ലിസ്റ്റ് 2024 PDF ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ ക്രെഡൻഷ്യലുകളായി രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിക്കുക
- മെറിറ്റ് ലിസ്റ്റിന്റെ pdf സ്ക്രീനിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും
- കൂടുതൽ റഫറൻസിനായി ഉപയോഗിക്കുന്നതിന് മെറിറ്റ് ലിസ്റ്റ് സേവ് ചെയ്യുക.
യുജിസി നെറ്റ് ഫലത്തിനൊപ്പം അന്തിമ ഉത്തരസൂചികയും കട്ട് ഓഫും എൻടിഎ പുറത്തിറക്കും. ഇത് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in- ൽ ലഭ്യമാണ്. ഉത്തരസൂചികയും കട്ട്-ഓഫും പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം . കട്ട് ഓഫ് വിഷയം, കാറ്റഗറി എന്നിവ തിരിച്ചായിരിക്കും ലഭിക്കുക.