5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET result 2024: യുജിസി നെറ്റ് ഫലം ഉടൻ; മാർക്ക് ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

UGC NET Result 2024 : യുജിസി നെറ്റ് ഫലത്തിനൊപ്പം അന്തിമ ഉത്തരസൂചികയും കട്ട് ഓഫും എൻടിഎ പുറത്തിറക്കും.

UGC NET result 2024: യുജിസി നെറ്റ് ഫലം ഉടൻ; മാർക്ക് ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
വൈകല്യമുള്ള 10% വികലാംഗരായവർക്ക് 5% സംവരണവും മാർക്കിൽ ലഭിക്കും. ‌( ​IMAGE - FREEPIK)
aswathy-balachandran
Aswathy Balachandran | Published: 23 Sep 2024 13:50 PM

ന്യൂഡൽഹി: 2024 ജൂണിലെ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൻ്റെ (യുജിസി നെറ്റ്) ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് വിവരം. ഈ മാസം 27-ഓടെ ഫലം പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം.

നെറ്റ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in വഴി പരിശോധിക്കാനാകും. ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോ​ഗിച്ചാണ് സൈറ്റിൽ ലോ​ഗിൻ ചെയ്യേണ്ടത്. ഫലമെത്തിയാൽ സ്‌കോർകാർഡിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാനുള്ള സൈകര്യവും ഉണ്ടാകും.

എങ്ങനെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

  • ugcnet.nta.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറുക
  • അതിലെ UGC ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
  • സ്‌കോർകാർഡ് പിഡിഎഫ് സ്‌ക്രീനിൽ ദൃശ്യമാകും. പിഡിഎഫ് ഡെസ്‌ക്‌ടോപ്പിൽ/ലാപ്‌ടോപ്പിൽ സേവ് ചെയ്‌ത് അതിൽ നിന്ന് പ്രിന്റ് എടുക്കുക.

മെറിറ്റ് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ UGC നെറ്റ് മെറിറ്റ് ലിസ്റ്റ് 2024 PDF ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ ക്രെഡൻഷ്യലുകളായി രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിക്കുക
  • മെറിറ്റ് ലിസ്റ്റിന്റെ pdf സ്ക്രീനിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും
  • കൂടുതൽ റഫറൻസിനായി ഉപയോഗിക്കുന്നതിന് മെറിറ്റ് ലിസ്റ്റ് സേവ് ചെയ്യുക.

യുജിസി നെറ്റ് ഫലത്തിനൊപ്പം അന്തിമ ഉത്തരസൂചികയും കട്ട് ഓഫും എൻടിഎ പുറത്തിറക്കും. ഇത് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in- ൽ ലഭ്യമാണ്. ഉത്തരസൂചികയും കട്ട്-ഓഫും പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം . കട്ട് ഓഫ് വിഷയം, കാറ്റഗറി എന്നിവ തിരിച്ചായിരിക്കും ലഭിക്കുക.

Latest News