UGC NET June Exam 2024: നെറ്റ് പരീക്ഷ 21 മുതൽ, ഡ്രസ് കോഡ് എങ്ങനെ? ഏതൊക്കെ രേഖകൾ കയ്യിൽ വേണം

UGC NET June Exam 2024 Rules: ടെസ്റ്റിംഗ് ഏജൻസി ഇതിനോടകം പരീക്ഷയുടെ സിറ്റി സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ്കാർഡ് നിങ്ങൾക്ക് ഡൗണ്‍ലോഡ്‌ ചെയ്യാം. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.

UGC NET June Exam 2024: നെറ്റ് പരീക്ഷ 21 മുതൽ, ഡ്രസ് കോഡ് എങ്ങനെ? ഏതൊക്കെ രേഖകൾ കയ്യിൽ വേണം

UGC-NET-DECEMBER-2024 (image - getty images)

Published: 

20 Aug 2024 08:08 AM

യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതൽ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയിൽ 83 വിഷയങ്ങളിലായി കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് ആണ് നടക്കുക. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതിനോടകം പരീക്ഷയുടെ സിറ്റി സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ്കാർഡ് നിങ്ങൾക്ക് ഡൗണ്‍ലോഡ്‌ ചെയ്യാം. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3:00 മുതൽ വൈകുന്നേരം 06:00 വരെയുമായിരിക്കും.

പരീക്ഷ ഹാളിൽ കയ്യിൽ കരുതാം

1. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഡ്മിറ്റ് കാർഡ് (എ 4 വലുപ്പത്തിലുള്ള പേപ്പറിൽ വ്യക്തമായ പ്രിന്റൗട്ട്) ( സെൽഫ് ഡിക്ലറേഷൻ സഹിതം)

2. ഒരു ബോൾ പോയൻ്റ് പേന

3. പാസ്പോർട്ട് സൈസ് ഫോട്ടോ

4. പേഴ്സണൽ ഹാൻഡ് സാനിറ്റൈസർ (50 മില്ലി)

5. വെള്ളക്കുപ്പി (കടും നിറത്തിലുള്ളവ ഒഴിവാക്കി സുതാര്യമായവ)

6. തിരിച്ചറിയിൽ രേഖ

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

1. പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷയ്ക്ക് 30 മിനിറ്റ് മുമ്പ് രജിസ്ട്രേഷൻ ഡെസ്ക് അടയ്ക്കും.

2. അഡ്മിറ്റ് കാർഡിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കാനും പരീക്ഷാ നടത്തിപ്പ് സമയത്ത് അവ പാലിക്കുകയും വേണം, പരീക്ഷാ ഹാൾ തുറന്നാലുടൻ ഇരിപ്പിടത്തിലെത്തണം. ഏതെങ്കിലും കാലതാമസത്തിന് എൻടിഎ ഉത്തരവാദിയല്ല.

3. ഏതെങ്കിലും കാരണത്താൽ ഷെഡ്യൂൾ ചെയ്ത തീയതിയിൽ ഹാജരാകാൻ കഴിയാത്തവർക്ക്, ഒരു കാരണവശാലും എൻടിഎ
വീണ്ടും പരീക്ഷ നടത്തില്ല.

4. പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ സെൽഫ് ഡിക്ലറേഷൻ (അണ്ടർടേക്കിംഗ്) പൂരിപ്പിക്കുകയും, ആവശ്യമായ വിശദാംശങ്ങൾ വ്യക്തമായ കൈയക്ഷരത്തിൽ നൽകുകയും, നിർദ്ദിഷ്ട സ്ഥലത്ത് ഫോട്ടോ ഒട്ടിക്കുകയും വേണം.

5. കൃത്യമായി വിരലടയാളം നൽകണം

6. ഇലക്ട്രോണിക് ഉപകരണങ്ങൾ മൊബൈൽ ഫോണുകൾ, ഉൾപ്പടെ ഒരു തരത്തിലുള്ള വ്യക്തിഗത വസ്തുക്കളും പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗാർത്ഥികൾക്ക് അനുവാദമില്ല. ഇത്തരത്തിൽ കൊണ്ടു വരുന്ന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പരീക്ഷാ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കില്ല, കൂടാതെ ഒരു സൗകര്യവും ഉണ്ടായിരിക്കില്ല.

ശ്രദ്ധിക്കണം

കട്ടിയുള്ള കാൽപ്പാദങ്ങളുള്ള ഷൂസ് / പാദരക്ഷകൾ, വലിയ ബട്ടണുകളുള്ള വസ്ത്രങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ അനുവദനീയമല്ല. മതം / ആചാരങ്ങൾ എന്നിവ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നവരെങ്കിൽ സമഗ്രമായ പരിശോധനയ്ക്ക് നേരത്തെ പരീക്ഷാ കേന്ദ്രം സന്ദർശിക്കുക. എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിനൊപ്പം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്യുകയും ശ്രദ്ധാപൂർവ്വം വായിക്കുകയും അവ കർശനമായി പാലിക്കുകയും വേണം.

 

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു