UGC NET June 2024: യുജിസി നെറ്റിന് ഇനി 19 നാൾ, അഡ്മിറ്റ് കാർഡ്, പരീക്ഷാ സെൻ്റർ, അറിയേണ്ടതെല്ലാം

പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 2024 ജൂൺ 18-നകം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതുവരെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

UGC NET June 2024: യുജിസി നെറ്റിന് ഇനി 19 നാൾ, അഡ്മിറ്റ് കാർഡ്, പരീക്ഷാ സെൻ്റർ, അറിയേണ്ടതെല്ലാം

UGC-NET-JUNE 2024

Published: 

31 May 2024 14:17 PM

ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് ഇനി വളരെ കുറച്ച് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് അടക്കം എല്ലാ വിവരങ്ങളും https://ugcnet.nta.ac.in-ൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷയുടെ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് ആക്‌സസ് ചെയ്യാൻ , രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥി രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകേണ്ടതുണ്ട്. ഇതെങ്ങനെ പരിശോധിക്കാം എന്ന് നോക്കാം.

1. ഔദ്യോഗിക വെബ്സൈറ്റ് https://ugcnet.nta.ac.in സന്ദർശിക്കുക

2. പബ്ലിക് നോട്ടീസ് സെക്ഷനിൽ, “UGC NET അഡ്വാൻസ് സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, സുരക്ഷാ പിൻ തുടങ്ങിയവ നൽകുക

4. നിങ്ങളുടെ നെറ്റ് പരീക്ഷാ സിറ്റി സ്ലിപ്പ് സ്ക്രീനിൽ ദൃശ്യമാകും.

5. റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിൻ്റ്ഔട്ട് എടുക്കുക.

അഡ്മിറ്റ് കാർഡ് എപ്പോൾ

നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് 2024 ജൂൺ 18-നകം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതുവരെ അഡ്മിറ്റ് കാർഡ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 16 വരെ അഡ്മിറ്റ് കാർഡുകൾ റിലീസ് ചെയ്യാനും സാധ്യതയുണ്ട്. റിലീസ് ചെയ്തുകഴിഞ്ഞാൽ, NTA-യുടെ ഔദ്യോഗിക വെബ്സൈറ്റ് (https://ugcnet.nta.ac.in/) സന്ദർശിച്ച് നിങ്ങൾക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

പരീക്ഷ എന്ന്

ജൂൺ 18, ഞായറാഴ്ചയാണ് ജൂണിലെ യുജിസി നെറ്റ് പരീക്ഷ നടക്കുക. 83 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും ഇത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷയുടെ ഔദ്യോഗിക അറിയിപ്പ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

രാവിലെ 09:00 AM മുതൽ 12:00 PM വരെയും ഉച്ചകഴിഞ്ഞ് 03:00 PM മുതൽ 06:00 PM വരെയും രണ്ട് ഷിഫ്റ്റുകളിലായി 03 മണിക്കൂറിലാണ് പരീക്ഷ. ഒന്നും രണ്ടും ഷിഫ്റ്റിൻ്റെ സമയം യഥാക്രമം രാവിലെ 7:30 ഉം ഉച്ചയ്ക്ക് 1:30 ഉം ആണ് റിപ്പോർട്ടിങ്ങ് ടൈം.

ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!