UGC NET: യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം ഉടൻ പുറത്തുവിടും; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്നറിയാം
UGC NET December Session Result: യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം ഉടൻ പുറത്തുവിടും. യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലാവും ഫലം പ്രസിദ്ധീകരിക്കുക. ഇത് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയന്ന് പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം ഉടൻ പുറത്തുവിടും. യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.inലും ugcnetdec2024.ntaonline.inലും ഫലമറിയാം. ജനുവരി 3, 6, 7, 8, 9, 10, 15, 16, 21, 27 തീയതികളിൽ രണ്ട് ഘട്ടമായാണ് യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷ നടന്നത്. കഴിഞ്ഞ മാസം 31ന് താത്കാലിക ഉത്തരസൂചിക പുറത്തുവിട്ടിരുന്നു. ഫെബ്രുവരി മൂന്ന് വരെയാണ് ഇത് ചലഞ്ച് ചെയ്യാൻ പരീക്ഷാർത്ഥികൾക്ക് അവസരമുണ്ടായിരുന്നത്.
യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെൻസൈറ്റായ ugcnet.nta.ac.in അല്ലെങ്കിൽ ugcnetdec2024.ntaonline.in സന്ദർശിക്കുക. ഹോം പേജിലെ ‘UGC NET Result 2024’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇവിടെ ആപ്ലിക്കേഷൻ നമ്പർ, ജനനദിനം, സെക്യൂരിറ്റി പിൻ തുടങ്ങിയ ലോഗിൻ വിവരങ്ങൾ സമർപ്പിക്കുമ്പോൾ പുതിയ ഒരു പേജ് തുറക്കും. സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഫലമറിയാം. ആവശ്യമെങ്കിൽ ഇത് ഡൗൺലോഡ് ചെയ്യാം. പിന്നീട് പരിശോധിക്കണമെങ്കിൽ പ്രിൻ്റ് ചെയ്ത് സൂക്ഷിക്കാം.
Also Read: UGC NET Result: ഡിസംബറിലെ നെറ്റ് ഫലം എപ്പോൾ, കാത്തിരിപ്പിൽ ഉദ്യോഗാർത്ഥികൾ
പരീക്ഷാർത്ഥികൾ രണ്ട് പേപ്പറും എഴുതിയിരിക്കണം. ജനറൽ കാറ്റഗറിയിലുള്ള പരീക്ഷാർത്ഥികൾക്ക് 40 ശതമാനം മാർക്കെങ്കിലും ഉണ്ടാവേണ്ടതുണ്ട്. റിസർവ് വിഭാഗത്തിലുള്ളവർക്ക് 35 ശതമാനം മാർക്കും ലഭിച്ചിരിക്കണം. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാർക്ക് വീതമാണ് ലഭിക്കുക. തെറ്റുത്തരത്തിന് മാർക്കില്ല. മാർക്ക് കുറയ്ക്കുകയുമില്ല. ഉത്തരമെഴുതാത്ത ചോദ്യത്തിനും മാർക്ക് കുറയ്ക്കില്ല. ഉത്തരമെഴുതിയ ചോദ്യം തെറ്റാണെന്ന് കണ്ടെത്തിയാൽ പരീക്ഷാർത്ഥിയ്ക്ക് മാർക്ക് നൽകും. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്) യോഗ്യതയ്ക്കും ലെക്ചർഷിപ്പ്/അസിസ്റ്റൻ്റ് പ്രൊഫസർ യോഗ്യതയ്ക്കുമായാണ് യുജിസി നെറ്റ് പരീക്ഷ നടത്തിയത്.
സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷാ സിറ്റി സ്ലിപ്പ്
സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷാ സിറ്റി സ്ലിപ്പ് എൻടിഎ ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് അപ്‌ലോഡ് ചെയ്യും. ആവശ്യമായ വിശദാംശങ്ങൾ നൽകി പരീക്ഷാർത്ഥികൾക്ക് ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷയ്ക്ക് ഏത് നഗരത്തിലേക്കാണ് പോകേണ്ടതെന്ന് അറിയാൻ ഇതിലൂടെ സാധിക്കും. എക്സാം സിറ്റി സ്ലിപ്പ് പുറത്തിറങ്ങിയതിനുശേഷമാവും അഡ്മിറ്റ് കാർഡ് ലഭ്യമാവുക.