5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET : പഠിത്തം മുടങ്ങേണ്ട; മാറ്റിവച്ച നെറ്റ് പരീക്ഷയുടെ പുതിയ തീയതിയെത്തി

UGC NET December 2024 Revised Exam Schedule : പൊങ്കൽ, മകരസംക്രാന്തി, മറ്റ് പ്രാദേശിക ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവച്ചത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ടിഎയ്ക്ക് അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ജനുവരി 15ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാത്രമാണ് മാറ്റിവച്ചത്‌. ജനുവരി 16ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല

UGC NET : പഠിത്തം മുടങ്ങേണ്ട; മാറ്റിവച്ച നെറ്റ് പരീക്ഷയുടെ പുതിയ തീയതിയെത്തി
Representational ImageImage Credit source: freepik
jayadevan-am
Jayadevan AM | Published: 15 Jan 2025 12:08 PM

ന്ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജനുവരി 15ലെ പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കും. ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റിവയ്ക്കുന്നതായി ജനുവരി 13നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചത്. പൊങ്കൽ, മകരസംക്രാന്തി, മറ്റ് പ്രാദേശിക ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് ഇന്നത്തെ പരീക്ഷ മാറ്റിവച്ചത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ടിഎയ്ക്ക് അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ജനുവരി 15ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാത്രമാണ് മാറ്റിവച്ചതെന്നും, ജനുവരി 16ന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും എന്‍ടിഎ വ്യക്തമാക്കിയിരുന്നു.

“പൊങ്കൽ, മകരസംക്രാന്തി, മറ്റ് ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്ത് ജനുവരി 15ലെ യുജിസി നെറ്റ് 2024 ഡിസംബർ പരീക്ഷ മാറ്റിവയ്ക്കണമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് അപേക്ഷ ലഭിച്ചു. ജനുവരി 15ന് നടക്കേണ്ടിയിരുന്ന യുജിസി നെറ്റ് പരീക്ഷ പരീക്ഷാര്‍ത്ഥികളുടെ താൽപ്പര്യാർത്ഥം മാറ്റിവയ്ക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു”- എന്നായിരുന്നു നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ്.

ജനുവരി 15ലെ പരീക്ഷ നീട്ടിവയ്ക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. പൊങ്കല്‍ ഉത്സവം പ്രമാണിച്ച് പരീക്ഷ മാറ്റിവയ്ക്കണമെന്ന്‌ ഡി‌എം‌കെ എംപി കനിമൊഴി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടിരുന്നു.

ജനുവരി 15ലെ ആദ്യ ഷിഫ്റ്റില്‍ സംസ്‌കൃതം, മാസ് കമ്മ്യൂണിക്കേഷന്‍ & ജേണലിസം, ജാപ്പനീസ്, പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ്, ലോ, നേപ്പാളി, വിമന്‍ സ്റ്റഡീസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. ഇന്ത്യന്‍ നോളേജ് സിസ്റ്റം, മലയാളം, ഉര്‍ദു, ലേബര്‍ വെല്‍ഫെയര്‍, ഇലക്ട്രോണിക് സയന്‍സ്, ക്രിമിനോളജി, ട്രൈബല്‍ ലിറ്ററേച്ചര്‍, ഫോല്‍ക്ക് ലിറ്ററേച്ചര്‍, കൊങ്കണി എന്നിവയായിരുന്നു രണ്ടാം ഷിഫ്റ്റിലെ വിഷയങ്ങള്‍.

Read Also : യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഇന്ത്യൻ നോളജ് സിസ്റ്റം, മലയാളം, ഉറുദു, ലേബര്‍ വെല്‍ഫെയര്‍/ പേഴ്‌സണൽ മാനേജ്‌മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ/ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ക്രിമിനോളജി, ട്രൈബല്‍ & റീജിയണൽ ലാംഗ്വേജ്/സാഹിത്യം, ഫോക്ക് ലിറ്ററേച്ചർ, കൊങ്കണി, എന്‍വയോണ്‍മെന്റല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലേക്കുള്ള പരീക്ഷ ജനുവരി 21 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഒന്നാം ഷിഫ്റ്റിൽ നടക്കും.

സംസ്കൃതം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ജാപ്പനീസ്, ആർട്ട് പെർഫോമിംഗ്- ഡാൻസ്/ഡ്രാമ/തിയറ്റർ, ഇലക്ട്രോണിക് സയൻസ്, വിമന്‍ സ്റ്റഡീസ്, ലോ, നേപ്പാളി എന്നീ വിഷയങ്ങളിലേക്കുള്ള പരീക്ഷ ജനുവരി 27 ന് രണ്ടാം ഷിഫ്റ്റിൽ ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെ നടക്കും. പുതിയ അഡ്മിറ്റ് കാര്‍ഡ് സൈറ്റില്‍ ഉടന്‍ ലഭ്യമാകുമെന്നാണ് വിവരം.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  2. ഹോം പേജില്‍ അഡ്മിറ്റ് കാര്‍ഡ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക
  3. ആപ്ലിക്കേഷന്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കി ക്ലിക്ക് ചെയ്യുക
  4. സ്‌ക്രീനില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്യുക