UGC NET December 2024: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ; വിശദവിവരങ്ങളറിയാം

UGC NET December 2024 Notification: ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണായ പരീക്ഷ കൂടിയാണ് യുജിസി നെറ്റ്.

UGC NET December 2024: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ; വിശദവിവരങ്ങളറിയാം

Representational Image (Image Credits: Hindustan Times/ Getty Images)

Updated On: 

20 Nov 2024 14:43 PM

ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). എൻടിഎയാണ് അറിയിപ്പ് പുറത്തുവിട്ടത്. അടുത്ത വർഷം ജനുവരി ഒന്നിനും ജനുവരി 29-നും ഇടയിലായിരിക്കും പരീക്ഷ നടക്കുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

നവംബർ 19 മുതൽ പരീക്ഷക്കായി അപേക്ഷിക്കാം. ഡിസംബർ 10-ന് രാത്രി 11.30 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. അപേക്ഷ ഫീസ് അടക്കുന്നതിന് ഡിസംബർ 11-ന് രാത്രി 11.50 വരെ സമയമുണ്ട്. തുടർന്ന്, അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഡിസംബർ 13 വരെ അവസരം ലഭിക്കും.

അപേക്ഷ കാർഡ് ലഭ്യമാകുന്ന തീയതി, പരീക്ഷ സെന്റർ തുടങ്ങിയ വിവരങ്ങൾ പിന്നീട് അറിയിക്കും. ജനറൽ കാറ്റഗറിക്ക് 1150 രൂപയാണ് അപേക്ഷ ഫീസ് വരുന്നത്. ഇഡബ്ല്യൂഎസ്/ ഒബിസി – എൻസിഎൽ വിഭാഗങ്ങൾക്ക് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് 325 രൂപയുമാണ് ഫീസ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്കും 325 രൂപയാണ് ഫീസ് ഈടാക്കുന്നത്.

നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയായ നെറ്റിനും വേണ്ടിയുള്ള പരീക്ഷ മാത്രമായിരുന്നു യുജിസി നെറ്റ് ഇതുവരെ. എന്നാൽ ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണായ പരീക്ഷ കൂടിയാണിത്.

നിർദേശങ്ങൾ

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാൻ.
  • ഒരാൾക്ക് ഒരു വട്ടം മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.
  • വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം, അതനുസരിച്ച് വേണം വിശദാംശങ്ങൾ രേഖപ്പെടുത്താൻ.
  • ഇമെയിൽ ഐഡിയിലേക്കും, മൊബൈൽ നമ്പറിലേക്കുമാണ് എൻടിഎയുടെ തുടർന്നുള്ള അറിയിപ്പുകൾ വരിക. അതിനാൽ, അവ കൃത്യമായി നൽകാൻ ശ്രദ്ധിക്കണം.
  • കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.nta.ac.in/ പിന്തുടരുക.
Related Stories
Norka Recruitment: സൗദി ആരോഗ്യ മന്ത്രാലയത്തിൽ വനിതാ സ്റ്റാഫ് നഴ്‌സ്‌ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
JEE Main 2025 : ജെഇഇ മെയിൻ അപേക്ഷ തീയതി നീട്ടില്ല, തിരുത്തലുകൾ നവംബർ 27ന് മുമ്പ് സമർപ്പിക്കണം; എടിഎ
ICSI CSEET Result 2024 : കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷ ഐസിഎസ്ഐ സിഎസ്ഇഇടി ഫലം പ്രഖ്യാപിച്ചു; ഫലം എവിടെ, എങ്ങനെ അറിയാം?
AISF: നാലുവര്‍ഷ ഡിഗ്രി ഫീസ് വര്‍ധന; നാളെ സംസ്ഥാനത്തെ കോളേജുകളില്‍ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്‌
Elon Musk: വളരെ ഉയർന്ന ഐക്യു, ആഴ്ചയിൽ 80 മണിക്കൂർ ജോലി; ഇലോൺ മസ്‌കിനൊപ്പം ജോലി ചെയ്യാൻ ആ​ഗ്രഹമുണ്ടോ ?
CBI Recruitment: സിബിഐയിൽ അസിസ്റ്റന്റ് പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ; 80,000 രൂപ വരെ ശമ്പളം എങ്ങനെ അപേക്ഷിക്കാം?
ആര്‍ത്തവ സമയത്ത് വയറു വീര്‍ക്കുന്നുണ്ടോ?
ഒരു ദിവസം എത്ര തവണ പാഡ് മാറ്റും ?
ശെെത്യത്തിലും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ വേണം
ചർമ്മ സംരക്ഷണത്തിന് ഉലുവ