5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET December 2024: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ; വിശദവിവരങ്ങളറിയാം

UGC NET December 2024 Notification: ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണായ പരീക്ഷ കൂടിയാണ് യുജിസി നെറ്റ്.

UGC NET December 2024: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ; വിശദവിവരങ്ങളറിയാം
Representational Image (Image Credits: Hindustan Times/ Getty Images)
nandha-das
Nandha Das | Updated On: 07 Dec 2024 17:57 PM

ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). എൻടിഎയാണ് അറിയിപ്പ് പുറത്തുവിട്ടത്. അടുത്ത വർഷം ജനുവരി ഒന്നിനും ജനുവരി 29-നും ഇടയിലായിരിക്കും പരീക്ഷ നടക്കുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

നവംബർ 19 മുതൽ പരീക്ഷക്കായി അപേക്ഷിക്കാം. ഡിസംബർ 10-ന് രാത്രി 11.30 മണി വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. അപേക്ഷ ഫീസ് അടക്കുന്നതിന് ഡിസംബർ 11-ന് രാത്രി 11.50 വരെ സമയമുണ്ട്. തുടർന്ന്, അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ഡിസംബർ 13 വരെ അവസരം ലഭിക്കും.

അപേക്ഷ കാർഡ് ലഭ്യമാകുന്ന തീയതി, പരീക്ഷ സെന്റർ തുടങ്ങിയ വിവരങ്ങൾ പിന്നീട് അറിയിക്കും. ജനറൽ കാറ്റഗറിക്ക് 1150 രൂപയാണ് അപേക്ഷ ഫീസ് വരുന്നത്. ഇഡബ്ല്യൂഎസ്/ ഒബിസി – എൻസിഎൽ വിഭാഗങ്ങൾക്ക് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് 325 രൂപയുമാണ് ഫീസ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്കും 325 രൂപയാണ് ഫീസ് ഈടാക്കുന്നത്.

നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയായ നെറ്റിനും വേണ്ടിയുള്ള പരീക്ഷ മാത്രമായിരുന്നു യുജിസി നെറ്റ് ഇതുവരെ. എന്നാൽ ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണായ പരീക്ഷ കൂടിയാണിത്.

നിർദേശങ്ങൾ

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാൻ.
  • ഒരാൾക്ക് ഒരു വട്ടം മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.
  • വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം, അതനുസരിച്ച് വേണം വിശദാംശങ്ങൾ രേഖപ്പെടുത്താൻ.
  • ഇമെയിൽ ഐഡിയിലേക്കും, മൊബൈൽ നമ്പറിലേക്കുമാണ് എൻടിഎയുടെ തുടർന്നുള്ള അറിയിപ്പുകൾ വരിക. അതിനാൽ, അവ കൃത്യമായി നൽകാൻ ശ്രദ്ധിക്കണം.
  • കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.nta.ac.in/ പിന്തുടരുക.