UGC Net December 2024: യുജിസി നെറ്റ് പരീക്ഷ; ഈ തീയതികൾ മറന്നു പോവേണ്ട, അറിയേണ്ടതെല്ലാം

UGC NET December 2024 Important Dates: നവംബർ 19 മുതൽ ഡിസംബർ 10 വരെയാണ് യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനാവുക.

UGC Net December 2024: യുജിസി നെറ്റ് പരീക്ഷ; ഈ തീയതികൾ മറന്നു പോവേണ്ട, അറിയേണ്ടതെല്ലാം

Representational Images (Image Credits: Richard Goerg/ Getty Images Creative)

Updated On: 

07 Dec 2024 17:56 PM

ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ വിജ്ഞ്യാപനം കഴിഞ്ഞ ദിവസമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തുവിട്ടത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. നവംബർ 19 മുതൽ ഡിസംബർ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക.

നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയായ നെറ്റിനും വേണ്ടിയുള്ള പരീക്ഷയായിരുന്നു യുജിസി നെറ്റ് ഇതുവരെ. എന്നാൽ ഇപ്രാവശ്യം മുതൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണയ പരീക്ഷ കൂടിയാണിത്. കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.nta.ac.in/ പിന്തുടരുക.

പ്രധാന തീയതികൾ

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2024 ഡിസംബർ 10. (രാത്രി 11:50 വരെ)
  • പരീക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി: 2024 ഡിസംബർ 11. (രാത്രി 11:50 വരെ)
  • അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി: 2024 ഡിസംബർ 13. (രാത്രി 11:50 വരെ)
  • പരീക്ഷ സെന്റർ പ്രഖ്യാപനം: ഉടൻ പ്രഖ്യാപിക്കും.
  • അഡ്മിറ്റ് കാർഡ് ലഭ്യമാകുന്ന തീയതി: ഉടൻ പ്രഖ്യാപിക്കും.
  • പരീക്ഷ തീയതികൾ: 2025 ജനുവരി 1 മുതൽ 2025 ജനുവരി 19 വരെ.

അപേക്ഷ ഫീസ്

  • ജനറൽ കാറ്റഗറി – 1150 രൂപ.
  • ഇഡബ്ല്യൂഎസ്/ ഒബിസി – എൻസിഎൽ വിഭാഗങ്ങൾക്ക് – 600 രൂപ.
  • എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, ട്രാൻസ്‌ജെൻഡർ – 325 രൂപ.

ALSO READ: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ; വിശദവിവരങ്ങളറിയാം

അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in സന്ദർശിക്കുക.
  • ഹോം പേജിലെ ‘യുജിസി-നെറ്റ് ഡിസംബർ 2024: രജിസ്റ്റർ/ലോഗിൻ’ എന്നത് തിരഞ്ഞെടുക്കുക.
  • ‘ന്യൂ രജിസ്‌ട്രേഷൻ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
  • ലഭിച്ച ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • തുടർന്ന്, ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

നിർദേശങ്ങൾ

  • എൻടിഎയുടെ ഔദ്യോഗിക വെബസൈറ്റായ https://www.nta.ac.in/ വഴി വേണം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാൻ.
  • ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
  • വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ചു മനസിലാക്കിയ ശേഷം, അത് പ്രകാരം വേണം വിശദാംശങ്ങൾ രേഖപ്പെടുത്താൻ.
  • ഇമെയിൽ ഐഡിയിലേക്കും, മൊബൈൽ നമ്പറിലേക്കുമാണ് എൻടിഎയുടെ തുടർന്നുള്ള അറിയിപ്പുകൾ വരിക. അതിനാൽ, അവ കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ