5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്

UGC Net Exam Date Changed: രാവിലെ 9 മണി മുതൽ 6 മണി വരെ സമയം നിശ്ചയിച്ചിരിക്കുന്ന പരീക്ഷ രണ്ട് ഷിഫ്റ്റുകളായാണ് നടക്കുക. ഓൺലെെൻ രീതിയിലാണ് ഇത്തവണത്തെ യുജിസി നെറ്റ്.

UGC Net 2024: 3 മണിക്കൂറിൽ 150 ചോദ്യങ്ങൾ! യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം, പുതുക്കിയ തീയതി ഇത്
Ugc NetImage Credit source: Social Media
athira-ajithkumar
Athira CA | Published: 20 Dec 2024 20:37 PM

ഡൽഹി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം. ജനുവരി 1 മുതൽ 19 വരെ നടത്താനിരിക്കുന്ന പരീക്ഷയുടെ തീയതിയാണ് ഇപ്പോൾ എൻടിഎ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ തീയതി അനുസരിച്ച് 2025 ജനുവരി 3 മുതൽ 16 വരെ വിവിധ വിഷയങ്ങളിൽ പരീക്ഷ നടക്കും. രാവിലെ 9 മണി മുതൽ 6 മണി വരെ സമയം നിശ്ചയിച്ചിരിക്കുന്ന പരീക്ഷ രണ്ട് ഷിഫ്റ്റുകളായാണ് നടക്കുക. ഓൺലെെൻ രീതിയിലാണ് ഇത്തവണത്തെ യുജിസി നെറ്റ്.

കോളേജുകളിലെ അസിസ്റ്റൻറ് പ്രൊഫസർ, പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെആർഎഫ്) എന്നിവയ്ക്കായാണ് എൻടിഎ യുജിസി നെറ്റ് നടത്തുന്നത്. 85 വിഷയങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുക. വിദ്യാർത്ഥികൾക്ക് പുതുക്കിയ പരീക്ഷാ തീയതി വെബ്സെെറ്റിലൂടെ പരിശോധിക്കാം. മൂന്ന് മണിക്കൂർ പരീക്ഷയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. ഓരോ ചോദ്യത്തിനും 2 മാർക്ക് വീതം. നെ​ഗറ്റീവ് മാർക്കില്ല. പരീക്ഷയ്ക്ക് ഒരാഴ്ചയ്ക്ക് മുമ്പ് എക്സാം സെന്റർ പ്രഖ്യാപിക്കും.

പരീക്ഷാ തീയതിയും സമയവും വിഷയവും

ജനുവരി 3

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം.
വൈകിട്ട് 3 മുതൽ 6 വരെ: ഇക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

ജനുവരി 6
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: കമ്പ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, പേർഷ്യൻ, റഷ്യൻ, ബംഗാളി, ചൈനീസ്, രാജസ്ഥാനി, അറബ് സംസ്കാരം, ഇസ്ലാമിക പഠനം.
വൈകിട്ട് 3 മുതൽ 6 വരെ: താരതമ്യ സാഹിത്യം.

ജനുവരി 7
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: കൊമേഴ്സ് അനുബന്ധ വിഷയങ്ങളിൽ പരീക്ഷ നടക്കും.
വൈകിട്ട് 3 മുതൽ 6 വരെ: ഇംഗ്ലീഷ്, യോഗ.

ജനുവരി 8
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: ഹിന്ദി, മണിപ്പൂരി, കന്നഡ.
വൈകിട്ട് 3 മുതൽ 6 വരെ: ആസമീസ്, സന്താലി, സോഷ്യൽ വർക്ക്, ഹോം സയൻസ്, സംഗീതം എന്നീ വിഷയങ്ങളിലാണ് വെെകിട്ട് പരീക്ഷ നടക്കുക.

ജനുവരി 9
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: പഞ്ചാബി, തമിഴ്, ഭൂമിശാസ്ത്രം, മറാത്തി, ഒറിയ.
വൈകിട്ട് 3 മുതൽ 6 വരെ: അറബി, ഗുജറാത്തി, തെലുങ്ക്, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം.

ജനുവരി 10
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: ചരിത്രം, പാലി വിഷയങ്ങളിലാകും 10-ന് രാവിലെ പരീക്ഷ നടക്കുക.
വൈകിട്ട് 3 മുതൽ 6 വരെ: മനഃശാസ്ത്രം, നരവംശശാസ്ത്രം കമ്മ്യൂണിറ്റി ഹെൽത്ത്, ഫോറൻസിക് സയൻസ്, ടൂറിസം അഡ്മിനിസ്ട്രേഷൻ.

ജനുവരി 15
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം.
വൈകിട്ട് 3 മുതൽ 6 വരെ: മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം.

ജനുവരി 16
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ: സോഷ്യോളജി, ജർമ്മൻ, സിന്ധി, ഫ്രഞ്ച്.
വൈകിട്ട് 3 മുതൽ 6 വരെ: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, പൊളിറ്റിക്സ്, സ്പാനിഷ്, മതങ്ങളുടെ താരതമ്യ പഠനം, ഫിലോസഫി, കശ്മീരി തുടങ്ങിയ വിഷയങ്ങളിലും പരീക്ഷ നടക്കും.