UGC NET December 2024: യുജിസി നെറ്റ് അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം
UGC Net December 2024 Correction Window: അപേക്ഷ സമർപ്പിച്ചവർക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താവുന്നതാണ്.
യുജിസി നെറ്റ് ഡിസംബർ 2024 അപേക്ഷ രജിസ്ട്രേഷനിലെ തെറ്റുകൾ തിരുത്താൻ അവസരം. ഡിസംബർ 12 വ്യാഴാഴ്ച മുതൽ 13 വരെയാണ് തെറ്റുകൾ തിരുത്താനുള്ള അവസരം ലഭിക്കുക. അപേക്ഷ സമർപ്പിച്ചവർക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താവുന്നതാണ്. അതേസമയം, യുജിസി നെറ്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഇന്നുകൂടി അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കും.
എങ്ങനെ ചെയ്യാം?
- എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘യുജിസി നെറ്റ് ഡിസംബർ 2024 കറക്ഷൻ വിൻഡോ’ എന്നത് തിരഞ്ഞെടുക്കുക.
- യൂസർ ഐഡി, പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആപ്ലിക്കേഷനിലെ അനുവദനീയമായ ഇടത്ത് തിരുത്തലുകൾ വരുത്തുക. തെറ്റുകൾ തിരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം.
- തുടർന്ന്, തുറന്നു വരുന്ന കൺഫർമേഷൻ പേജ്, ഭാവി ആവശ്യങ്ങളാക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അഥവാ നെറ്റ് പരീക്ഷ നിശ്ചിത വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്), പിഎച്ച്ഡി പ്രവേശനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവ ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ആണ്. ഒരു വർഷത്തിൽ രണ്ടു തവണയാണ് യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്, ജൂണിലും ഡിസംബറിലും.
ALSO READ: സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുഗു, ഹിന്ദി, മറാത്തി, സംസ്‌കൃതം, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ചരിത്രം, മ്യൂസിക്, ആന്ത്രോപോളജി, കോമേഴ്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവ ഉൾപ്പടെ 85 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടക്കുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.nta.ac.in/ പിന്തുടരുക.
യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 11-ന് രാത്രി 11:50 വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചവർക്ക് നാളെ (ഡിസംബർ 12) മുതൽ അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്താം. ഡിസംബർ 13 രാത്രി 11:50 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ 19 വരെയാണ് പരീക്ഷ നടക്കുക.
അതേസമയം, സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചു. 2024 ഡിസംബർ 9 മുതൽ 2024 ഡിസംബർ 30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഫീസ് അടക്കാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2025 ജനുവരി 1, 2 തീയതികളിൽ അപേക്ഷാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. ശാസ്ത്രീയ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതാണ് സിഎസ്ഐആർ യുജിസി നെറ്റ്. കെമിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, എർത്ത് സയൻസ്, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.