UGC Net December 2024: നെറ്റ് പരീക്ഷയ്ക്ക് ഇനിയും അപേക്ഷിച്ചില്ലേ? ഇനി വൈകിക്കേണ്ട; അപേക്ഷിക്കേണ്ടത് ഇങ്ങനെ

How to Apply for UGC NET December 2024: യുജിസി നെറ്റ് പരീക്ഷയ്ക്ക് ഘട്ടം ഘട്ടമായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

UGC Net December 2024: നെറ്റ് പരീക്ഷയ്ക്ക് ഇനിയും അപേക്ഷിച്ചില്ലേ? ഇനി വൈകിക്കേണ്ട; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Representational Image (Image Credits: photosindia/ Getty Images)

Updated On: 

07 Dec 2024 17:56 PM

ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ വിജ്ഞ്യാപനം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തുവിട്ടു കഴിഞ്ഞു. വിദ്യാർഥികൾ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷിക്കാൻ. നവംബർ 19 മുതൽ ഡിസംബർ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. കഴിഞ്ഞ വട്ടം അപേക്ഷിച്ചവരും, പുതിയതായി അപേക്ഷിക്കുന്നവരും ഉണ്ടാകും. ഇതിൽ, പുതിയതായി അപേക്ഷിക്കുന്നവർക്ക് അപേക്ഷ പ്രക്രിയയെ കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാകണമെന്നില്ല. ഒരു വട്ടം മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു എന്നത് കൊണ്ട് ശ്രദ്ധയോടെ വേണം അപേക്ഷ സമർപ്പിക്കാൻ. അതിനാൽ, ഘട്ടം ഘട്ടമായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘യുജിസി നെറ്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
  • നോട്ടിഫിക്കേഷനിൽ നൽകിയിട്ടുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും വായിച്ച് മനസിലാക്കുക.
  • തുടർന്ന്, ‘യുജിസി-നെറ്റ് ഡിസംബർ 2024: രജിസ്റ്റർ/ലോഗിൻ’ എന്ന ലിങ്ക് തുറക്കുക.
  • അതിൽ ‘ന്യൂ രജിസ്‌ട്രേഷൻ’ എന്ന ഓപ്ഷൻ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്യാം.
  • രജിസ്റ്റർ ചെയ്യാൻ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
  • രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ ലോഗിൻ ക്രെഡൻഷ്യൽസ് ലഭിക്കും.
  • ഇനി ലഭിച്ച യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. (നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണെങ്കിൽ നേരിട്ട് ലോഗിൻ ചെയ്യാം.)
  • ശേഷം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
  • തുടർന്ന്, ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ALSO READ: യുജിസി നെറ്റ് പരീക്ഷ; ഈ തീയതികൾ മറന്നു പോവേണ്ട, അറിയേണ്ടതെല്ലാം

അപേക്ഷ ഫീസ്

ജനറൽ വിഭാഗത്തിന് 1150 രൂപയാണ് ഫീസ്. പിന്നാക്ക വിഭാഗക്കാർ, ഒബിസി, എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസിൽ ഇളവുണ്ട്. നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗക്കാർക്കും, ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും 600 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, ട്രാൻസ്‌ജെൻഡർമാർ എന്നിവർക്ക് 325 രൂപ ഫീസ് അടച്ചാൽ മതി.

നിർദേശങ്ങൾ

  • എൻടിഎയുടെ ഔദ്യോഗിക വെബസൈറ്റായ https://www.nta.ac.in/ മുഖേനയേ വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കാവൂ.
  • ഒരാൾക്ക് ഒരു വട്ടം മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ.
  • എൻടിഎ വെബ്‌സൈറ്റിൽ ലഭ്യമായ നിർദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് വേണം വിവരങ്ങൾ രേഖപ്പെടുത്താൻ.
  • ഇമെയിൽ വിലാസവും, മൊബൈൽ നമ്പറിലേക്കുമാണ് എൻടിഎയുടെ തുടർന്നുള്ള അറിയിപ്പുകൾ വരിക. അതിനാൽ, അവ കൃത്യമായി നൽകണം. വിദ്യാർഥിയുടെയോ, മാതാപിതാക്കളുടെയോ നമ്പർ നൽകാവുന്നതാണ്.
  • അപേക്ഷ സമർപ്പിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ 011-40759000/ 011-69227700 എന്നീ നമ്പറുകളിലോ ugcnet@nta.ac.in ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
  • കൂടുതൽ അറിയിപ്പുകൾക്ക് എൻടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പിന്തുടരുക.
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ