UGC Net December 2024: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചില്ലേ?അവസാന തീയതി വരെ കാത്തിരിക്കേണ്ട, ഇന്ന് തന്നെ അപേക്ഷിക്കാം

UGC Net December 2024 Deadline: നിശ്ചിത വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്), പിഎച്ച്ഡി പ്രവേശനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവയ്ക്കുള്ള അടിസ്ഥാന യോഗ്യതയാണ് യുജിസി നെറ്റ്.

UGC Net December 2024: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചില്ലേ?അവസാന തീയതി വരെ കാത്തിരിക്കേണ്ട, ഇന്ന് തന്നെ അപേക്ഷിക്കാം

Representational Image (Image Credits: Deepak Sethi/Getty Images)

Updated On: 

07 Dec 2024 17:47 PM

ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്. ഡിസംബർ 10 വരെയാണ് വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുക. നവംബർ 10-നാണ് പരീക്ഷയുടെ വിജ്ഞ്യാപനം പുറത്തിറങ്ങിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് അഥവാ നെറ്റ് പരീക്ഷ നടത്തുന്നത്. ജൂൺ, ഡിസംബർ മാസങ്ങളിലായി വർഷത്തിൽ രണ്ടു തവണയാണ് ഈ പരീക്ഷ നടക്കുന്നത്.

നിശ്ചിത വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്), പിഎച്ച്ഡി പ്രവേശനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവയ്ക്കുള്ള അടിസ്ഥാന യോഗ്യതയാണ് യുജിസി നെറ്റ്. കൂടുതൽ വിശദാംശങ്ങൾക്ക് എൻടിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.nta.ac.in/ സന്ദർശിക്കുക.

ആകെ 85 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുഗു, ഹിന്ദി, മറാത്തി, സംസ്‌കൃതം, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ചരിത്രം, മ്യൂസിക്, ആന്ത്രോപോളജി, കോമേഴ്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ എൻടിഎ പരീക്ഷ നടത്തുന്നു.

അംഗീകൃത സ്ഥാപനങ്ങളിൽ/ സർവ്വകലാശകളിൽ നിന്ന് കുറഞ്ഞത്ത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യം പാസായവർക്കാണ് യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയുക. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് മാർക്കിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. ഒബ്ജക്റ്റീവ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുന്ന രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. പേപ്പർ ഒന്നിൽ നൂറ് മാർക്കിനുള്ള 50 ചോദ്യങ്ങളും, പേപ്പർ 2-ൽ 200 മാർക്കിനുള്ള 100 ചോദ്യങ്ങളും ഉൾപ്പെടുന്നു.

ALSO READ: സിഎസ്ഐആർ യുജിസി നെറ്റ് വിജ്ഞാപനം ഉടൻ എത്തും; പുതിയ അപ്‌ഡേറ്റുകൾ ഇങ്ങനെ

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഡിസംബർ 10-ന് രാത്രി 11:50 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പരീക്ഷ ഫീസ് അടയ്ക്കുന്നതിന് ഒരു ദിവസം അധികം സമയം നൽകുന്നുണ്ട്. ഡിസംബർ 11 രാത്രി 11:50 വരെ ഫീസ് അടയ്ക്കാൻ കഴിയും. ഇനി അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്തണമെങ്കിൽ ഡിസംബർ 13 രാത്രി 11:50 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ 19 വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ജനറൽ കാറ്റഗറിയ്ക്ക് 1150 രൂപയാണ് അപേക്ഷ ഫീസ്. ഇഡബ്ല്യൂഎസ്/ ഒബിസി – എൻസിഎൽ വിഭാഗങ്ങൾക്ക് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ എന്നിവർ 325 രൂപയും ഫീസ് അടച്ചാൽ മതി. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക. കാരണം, ഒരാൾക്ക് ഒരു വട്ടം മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ.

എങ്ങനെ അപേക്ഷിക്കാം?

  • എൻടിഎയുടെ https://ugcnet.nta.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ ‘യുജിസി-നെറ്റ് ഡിസംബർ 2024: രജിസ്റ്റർ/ലോഗിൻ’ എന്നത് തിരഞ്ഞെടുക്കുക.
  • ‘ന്യൂ രജിസ്‌ട്രേഷൻ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • ലഭിച്ച ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ