നെറ്റ് ഫലത്തിലെ കട്ട്ഓഫ് എളുപ്പത്തിൽ കണക്കുകൂട്ടാം, പിഡിഎഫ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ... | UGC NET Cut Off 2024: How to calculate cutoff easily and download pdf, check the details Malayalam news - Malayalam Tv9

UGC NET Cut Off 2024: നെറ്റ് ഫലത്തിലെ കട്ട്ഓഫ് എളുപ്പത്തിൽ കണക്കുകൂട്ടാം, പിഡിഎഫ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ…

UGC NET Cut Off 2024: ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അല്ലെങ്കിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കാൻ വർഷത്തിൽ രണ്ടുതവണ ഈ ദേശീയതല പരീക്ഷ നടത്തുന്നുണ്ട്.

UGC NET Cut Off 2024: നെറ്റ് ഫലത്തിലെ കട്ട്ഓഫ് എളുപ്പത്തിൽ കണക്കുകൂട്ടാം, പിഡിഎഫ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ...

പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)

Published: 

21 Oct 2024 15:06 PM

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി അതിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in-ൽ UGC നെറ്റ് ഫലം പുറത്തു വന്നിരിക്കുകയാണ്. ഫലത്തിനൊപ്പം തന്നെ കട്ട് ഓഫ് മാർക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെ നടന്ന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റിൽ വഴി കട്ട് ഓഫ് പരിശോധിക്കാം.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അല്ലെങ്കിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കാൻ വർഷത്തിൽ രണ്ടുതവണ ഈ ദേശീയതല പരീക്ഷ നടത്തുന്നുണ്ട്.

കട്ട് ഓഫ് എങ്ങനെ പരിശോധിക്കാം?

 

  • ugcnet.nta.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറുകക
  • UGC NET Cut off and Result June 2024′ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ ഒരു പുതിയ ടാബിൽ ഒരു പിഡിഎഫ് തുറക്കും.
  • പേരോ റോൾ നമ്പറോ തിരയാൻ ctrl + F അമർത്തുക.
  • നിങ്ങളുടെ പേര് ലിസ്റ്റിലുണ്ടെങ്കിൽ, ഭാവി റഫറൻസിനായി ഇത് ഡൗൺലോഡ് ചെയ്യുക.

എങ്ങനെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം

 

  • ugcnet.nta.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ കയറുക
  • അതിലെ UGC ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് ലോഗിൻ ക്രെഡൻഷ്യലുകളായ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
  • സ്‌കോർകാർഡ് പിഡിഎഫ് സ്‌ക്രീനിൽ ദൃശ്യമാകും.
  • പിഡിഎഫ് ഡെസ്‌ക്‌ടോപ്പിൽ/ലാപ്‌ടോപ്പിൽ സേവ് ചെയ്യുക
  • അതിൽ നിന്ന് പ്രിന്റ് എടുക്കുക.

 

മെറിറ്റ് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

 

ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ UGC നെറ്റ് മെറിറ്റ് ലിസ്റ്റ് 2024 PDF ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ ക്രെഡൻഷ്യലുകളായി രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിക്കുകമെറിറ്റ് ലിസ്റ്റിന്റെ pdf സ്ക്രീനിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും. കൂടുതൽ റഫറൻസിനായി ഉപയോഗിക്കുന്നതിന് മെറിറ്റ് ലിസ്റ്റ് സേവ് ചെയ്യുക.

Related Stories
CLAT 2025: വക്കീൽ കോട്ടാണോ സ്വപ്നം… ദേശീയ സർവ്വകലാശാലകളിൽ പഠിക്കാം…അപേക്ഷിക്കാൻ ഇന്നുകൂടി അവസരം
Language teachers issue: അറബിക്, ഹിന്ദി അധ്യാപകർക്ക് പ്രഥമാധ്യാപകരായിക്കൂടേ… ഭാഷാധ്യാപക കോഴ്‌സുകൾക്ക് തിരിച്ചടിയുമായി സർക്കുലർ
UPSC Exam 2025: യുപിഎസ്സി എൻജിനീയറിങ് സർവീസസ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ അറിയിപ്പ് ഇങ്ങനെ
UPSC ESE 2025 registration: എഞ്ചിനീയർമാരെ കേന്ദ്രം വിളിക്കുന്നു… ഇരട്ടി അവസരങ്ങളുമായി യുപിഎസ്‌സി എഞ്ചിനീയറിംഗ് സർവീസസ്
Kerala Teacher Post: 4000 അധ്യാപക തസ്തിക കുറയും, 3400 ഡിവിഷനുകൾ ഇല്ലാതാവും; കാരണം കുട്ടികളുടെ കുറവ്
AI Tutors for xAI: എക്സ് എഐയിൽ ട്യൂട്ടർമാരെ തിരയുന്നു; മണിക്കൂറിന് 5000 രൂപ വേതനം, ചെയ്യേണ്ടത് ഇത്രമാത്രം
കണ്ണ് തള്ളേണ്ട! ലോറന്‍സ് ബിഷ്‌ണോയിയുടെ ആസ്തി ചില്ലറയല്ല
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി