5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET Admit Card 2024 December: യുജിസി നെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

UGC NET Admit Card December 2024 Released : 2025 ജനുവരി 21-നും 27-നും നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകളാണ് പ്രസ്ദ്ധീകരിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

UGC NET Admit Card 2024 December: യുജിസി നെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു
ugc net admit card Image Credit source: social media
sarika-kp
Sarika KP | Published: 19 Jan 2025 22:30 PM

ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തുവിട്ടു. യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകളാണ് പുറത്തുവിട്ടത്. 2025 ജനുവരി 21-നും 27-നും നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകളാണ് പ്രസ്ദ്ധീകരിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്

1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ugcnet.nta.ac.in .
2. ഹോംപേജിലെ UGC NET അഡ്മിറ്റ് കാർഡ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകുക.
4. നിങ്ങളുടെ അഡ്മിറ്റ് കാർഡ് കാണുക, ഡൗൺലോഡ് ചെയ്യുക.
5. ഭാവി ഉപയോഗത്തിനായി അഡ്മിറ്റ് കാർഡ് പ്രിൻ്റ് ചെയ്യുക.

Also Read: പഠിത്തം മുടങ്ങേണ്ട; മാറ്റിവച്ച നെറ്റ് പരീക്ഷയുടെ പുതിയ തീയതിയെത്തി

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടകയോ അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട വിശദാംശങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയോ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് NTA-യെ 011-40759000 എന്ന നമ്പറിലോ ugcnet@nta.ac.in എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ജനുവരി 21 ന്, രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 വരെയാകും ആദ്യ ഷിഫ്റ്റ് നടക്കുക. ഇന്ത്യൻ നോളജ് സിസ്റ്റം, മലയാളം, ഉറുദു, ലേബർ വെൽഫെയർ/പേഴ്‌സണൽ മാനേജ്‌മെൻ്റ്, ക്രിമിനോളജി, ട്രൈബൽ ആൻഡ് റീജിയണൽ ലാംഗ്വേജ്/സാഹിത്യം, നാടോടി സാഹിത്യം, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നിവയാണ് വിഷയങ്ങൾ. ജനുവരി 27ന്, ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ ആറ് മണി വരെയാകും രണ്ടാം ഷിഫ്റ്റ് നടക്കുക. സംസ്‌കൃതം, മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്‌സ് (നൃത്തം/നാടകം/തീയറ്റർ), ഇലക്‌ട്രോണിക് സയൻസ്, വിമൻസ് സ്റ്റഡീസ്, നിയമം, നേപ്പാളി എന്നീ വിഷയങ്ങളിലാണ് പരീക്ഷ .