UGC NET 2025 Admit Card: യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

How To Download UGC NET 2025 Admit Card: യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് അഡ്മിറ്റ് കാർഡ് പുറത്തീറക്കിയിരിക്കുന്നത്. ഈ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് പരിശോധിക്കാം.

UGC NET 2025 Admit Card: യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

പ്രതീകാത്മക ചിത്രം

abdul-basith
Published: 

13 Jan 2025 12:10 PM

യുജിസി നെറ്റ് 2024 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റാണ് യുജിസി നെറ്റ് പരീക്ഷ. രജിസ്റ്റർ ചെയ്ത പരീക്ഷാർത്ഥികൾക്ക് യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

85 വിഷയങ്ങളിലായാണ് യുജിസി നെറ്റ് പരീക്ഷ നടക്കുക. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) രീതിയിൽ രാജ്യത്തുടനീളം പരീക്ഷകൾ നടക്കും. പരീക്ഷാ തീയതി, സമയക്രമം, പരീക്ഷാർത്ഥികളുടെ വിവരങ്ങൾ എന്നിവയടങ്ങിയതാണ് അഡ്മിറ്റ് കാർഡ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ചില നടപടിക്രമങ്ങളുണ്ട്.

യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആദ്യം യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ugcnet.nta.ac.in എന്നതാണ് വെബ്സൈറ്റ് വിലാസം. ഹോംപേജിൽ തന്നെയുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന സ്ഥലത്ത് നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ലോഗ് ഇൻ ചെയ്യുക. ഇപ്പോൾ സ്ക്രീനിൽ അഡ്മിറ്റ് കാർഡ് തെളിയും. ഈ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാവും. ഇത് വഴി ഡൗൺലോഡ് ചെയ്തെടുക്കുക. പരീക്ഷയ്ക്ക് പോകുമ്പോൾ കാണിക്കാനായി ഈ അഡ്മിറ്റ് കാർഡിൻ്റെ ഒരു കോപ്പി പ്രിൻ്റ് ചെയ്ത് എടുക്കുക.

വ്യക്തിഗത വിവരങ്ങൾക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്ന വിഷയം, റോൾ നമ്പർ, പരീക്ഷാ സെൻ്റർ, പരീക്ഷാ തീയതി, പരീക്ഷയുടെ ദിവസം ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടാവുക. അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കാനും പിന്തുടരാനും പരീക്ഷാർത്ഥികൾ ശ്രദ്ധിക്കണം. പോസ്റ്റ് വഴി അഡ്മിറ്റ് കാർഡ് അയക്കില്ല. എക്സാം സെൻ്ററുകളിൽ ഡ്യൂപ്ലിക്കേറ്റ് അഡ്മിറ്റ് കാർഡുകൾ അനുവദിക്കുകയുമില്ല.

Also Read: UGC Revised Guidelines: യുജിസി മാർഗരേഖയിൽ ആശങ്ക; ‘അക്കാദമിക്ക് ഗുണനിലവാരം തകർക്കും’; കേരളം കോടതിയിലേക്ക്

ഇതിനിടെ യുജിസിയുടെ പുതിയ മാർഗരേഖയിൽ സംസ്ഥാന സർക്കാർ ആശങ്കയറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. സംസ്ഥാന സർക്കാർ പണം മുടക്കുന്ന സർവകലാശാലകളിൽ കേന്ദ്രം പിടിമുറുക്കുകയാണെന്ന് സംസ്ഥാന സർക്കാർ വാദിക്കുന്നു. സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സർവകലാശാലകളിൽ വൈസ് ചാൻസിലറെ നിയമിക്കുന്നതടക്കമുള്ള അധികാരങ്ങൾ ചാൻസിലറിൽ കേന്ദ്രീകരിച്ചായിരുന്നു യുജിസിയുടെ പുതിയ മാർഗരേഖ. ഇതിലാണ് സർക്കാർ കോടതിയെ സമീപിക്കുക. നിയമസഭ പാസാക്കിയ നിയമത്തെ കേന്ദ്രചട്ടം മറികടക്കുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.

പുതിയ മാർഗരേഖ ഗൂഢപദ്ധതിയാണെന്നും, ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സർവകലാശാലയുടെ തലപ്പത്തേക്ക് സംഘപരിവാർ ആജ്ഞാനിവർത്തികളെ എത്തിക്കാനുള്ള നീക്കമാണിത് എന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ഇക്കാര്യത്തിൽ യുജിസിയെ വിമർശിച്ചു. സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാൻ നിയമവഴി സ്വീകരിക്കാൻ ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. കേരളത്തെ കൂടാതെ തമിഴ്നാട് സർക്കാരും യുജിസിയുടെ പുതിയ മാർഗരേഖ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

Related Stories
CBSE Examination: ഹോളി കാരണം ഹിന്ദി പരീക്ഷ എഴുതാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘പ്ലാന്‍ ബി’യുമായി സിബിഎസ്ഇ
IDBI Bank Recruitment 2025: പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം; വിവിധ തസ്തികളിൽ അവസരം, അപേക്ഷ ക്ഷണിച്ച് ഐഡിബിഐ ബാങ്ക്
Patanjali University : പുരാതന പാരമ്പ്യരവും ആധുനികതയും സംയോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ നയം; പതഞ്ജലി സർവകലാശാലയിലെ കോഴ്സുകൾ ഇവയാണ്
Indian Army Agniveer Recruitment 2025: ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണോ? കരസേനയിൽ അഗ്നിവീറാകാം, 30,000 ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
PM Internship Scheme 2025 : അവസാന തീയതി ഇന്നല്ല, ഇനിയും സമയം ഉണ്ട്; പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് രജിസ്ട്രേഷൻ എങ്ങനെ സമർപ്പിക്കാം?
NCERT Recruitment 2025: പരീക്ഷയില്ലാതെ 60,000 വരെ ശമ്പളത്തോടെ ജോലി നേടാം; എൻസിഇആർടിയിൽ ഒഴിവുകൾ, ഇന്ന് തന്നെ അപേക്ഷിക്കൂ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’