5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

UGC NET 2024 : നെറ്റ് പരീക്ഷ തീയതിയിൽ മാറ്റം; രാജ്യത്തുടനീളം പരീക്ഷ ഒരു ദിവസം മാത്രമായി സംഘടിപ്പിക്കും

UGC NET 2024 June Session Exam Date : ജൂൺ 16-ാം തീയതി നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ ജൂൺ 18-ാം തീയതിയിലേക്ക് മാറ്റി

UGC NET 2024 : നെറ്റ് പരീക്ഷ തീയതിയിൽ മാറ്റം; രാജ്യത്തുടനീളം പരീക്ഷ ഒരു ദിവസം മാത്രമായി സംഘടിപ്പിക്കും
Follow Us
jenish-thomas
Jenish Thomas | Published: 29 Apr 2024 17:39 PM

ന്യൂ ഡൽഹി : ദേശീയ ടെസ്റ്റിങ് ഏജൻസി സംഘടിപ്പിക്കുന്ന യുജിസി നെറ്റ് പരീക്ഷ തീയതിയിൽ മാറ്റം. ജൂൺ 16-ാം തീയതി ഞായറാഴ്ച നടത്താനിരുന്ന പരീക്ഷ 18-ാം തീയതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. പരീക്ഷാർഥികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് യുജിസി ചെയർമാർ എം ജഗദീഷ് കുമാർ എക്സിലൂടെ അറിയിച്ചു. രാജ്യത്തുടനീളം ഒരൊറ്റ ദിവസം കൊണ്ട് പരീക്ഷ സംഘടിപ്പിക്കും. ഒഎംആർ രീതിയിലാണ് പരീക്ഷ സംഘടിപ്പിക്കുന്നതെന്നും യുജിസി ചെയർമാൻ അറിയിച്ചു.

“യുജിസി-നെറ്റ് പരീക്ഷ ജൂൺ 16ൽ (ഞായർ) നിന്നും ജൂൺ 18 2024ലേക്ക് മാറ്റാൻ ദേശീയ ടെസ്റ്റിങ് ഏജൻസിയും യുജിസിയും തീരുമാനിച്ചു. പരീക്ഷാർഥികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഒരൊറ്റ ദിവസം കൊണ്ട് ഒഎംആർ രീതിയിൽ രാജ്യത്തുടനീളമായി എൻടിഎ യുജിസി-നെറ്റ് പരീക്ഷ സംഘടിപ്പിക്കുക” ജഗദീഷ് കുമാർ എക്സിൽ കുറിച്ചു.

ഇന്ത്യൻ സർവകലശാലയിലും കോളജുകളിലും അസിസ്റ്റൻ്റ് പ്രൊഫസ്സർ, ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്പ് എന്നീ തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷയാണ് യുജിസി-നെറ്റ്. വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എൻടിഎ പരീക്ഷ സംഘടിപ്പിക്കുന്നത്. 55 ശതമാനം മാർക്കോടെ ബിരുദ്ധാനന്തര ബിരുദ്ധമാണ് പരീക്ഷയ്ക്കായിട്ടുള്ള യോഗ്യത.

പരീക്ഷ തീയതി സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് എൻടിഎ പിന്നീട് പുറപ്പെടുവിക്കുമെന്ന് യുജിസി ചെയർമാൻ അറിയിച്ചു. നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫോറത്തിനൊപ്പം എൻടിഎ വിശദമായ വിവരങ്ങളും പങ്കുവെക്കുന്നതാണ്.