UGC NET 2024: യുജിസി നെറ്റ് പരീക്ഷ: എക്‌സാം സിറ്റി സ്ലിപ്പ് പ്രസിദ്ധീകരിച്ചു, വിശദവിവരങ്ങളറിയാം
UGC NET 2024 Exam Slip: ഓഗസ്റ്റ് 28, 29, 30 തീയതികളിലും സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിലുമായി നടക്കുന്ന പരീക്ഷയുടെ സ്ലിപ്പാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷ നടക്കുന്ന സെന്ററിന്റെ ലൊക്കേഷൻ സംബന്ധിച്ച് വിവരം നൽകുന്നതാണ് എക്‌സാം സിറ്റി സ്ലിപ്പ്.
യുജിസി നെറ്റ് 2024 പരീക്ഷയുടെ എക്‌സാം (UGC NET 2024) സിറ്റി ഇന്റിമേഷൻ സ്ലിപ്പ് (exam city slips) പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യാണ് സ്ലിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28, 29, 30 തീയതികളിലും സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിലുമായി നടക്കുന്ന പരീക്ഷയുടെ സ്ലിപ്പാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക യുജിസി നെറ്റ് വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദർശിച്ച് സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ പരിശോധിക്കാവുന്നതാണ്.
സിറ്റി സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- ആദ്യം യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ugcnet.nta.ac.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ യുജിസി നെറ്റ് 2024 സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് ഔട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ ഒരു പുതിയ പേജ് ദൃശ്യമാകും.
- ലോഗിൻ വിശദാംശങ്ങൾ നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പരീക്ഷയുടെ സിറ്റി സ്ലിപ്പ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
- വിശദാംശങ്ങൾ പരിശോധിച്ച് സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ്ഔട്ട് എടുക്കാവുന്നതാണ്.
യുജിസി നെറ്റ് ജൂൺ പരീക്ഷ
യുജിസി നെറ്റ് 2024 പരീക്ഷ, ആദ്യം ജൂൺ 18ന് ഷെഡ്യൂൾ ചെയ്‌തിരുന്നുവെങ്കിലും പിന്നീട് മാറ്റിവയ്ക്കകുയായിരുന്നു. ഇപ്പോൾ 83 വിഷയങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) ഫോർമാറ്റിൽ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ച് 2024 ഓഗസ്റ്റ് 26 ന് നടത്താനിരുന്ന ഒരു പരീക്ഷ ഓഗസ്റ്റ് 27ലേക്ക് പുനഃക്രമീകരിക്കുന്നതായും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു. പരീക്ഷയുടെ പേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് നേരത്തെ പരീക്ഷ മാറ്റിവച്ചത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. പരീക്ഷ നടക്കുന്ന സെന്ററിന്റെ ലൊക്കേഷൻ സംബന്ധിച്ച് വിവരം നൽകുന്നതാണ് എക്‌സാം സിറ്റി സ്ലിപ്പ്. ഇതിനെ അഡ്മിറ്റ് കാർഡ് ആയി തെറ്റിദ്ധരിക്കരുതെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തെ അറിയിച്ചിട്ടുണ്ട്.