AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET Result: ഡിസംബറിലെ നെറ്റ് ഫലം എപ്പോൾ, കാത്തിരിപ്പിൽ ഉദ്യോഗാർത്ഥികൾ

UGC NET Results December 2024: ജനുവരി 27-നായിരുന്നു സെഷനിലെ ഏറ്റവും അവസാന പരീക്ഷ. ജനുവരി 31-ന് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക എൻ‌ടി‌എ പുറത്തിറക്കിയിരുന്നു. ഇതിൽ എന്തെങ്കിലും ആക്ഷേപമുള്ളവർക്ക് 2025 ഫെബ്രുവരി 1-മുതൽ 3-വരെ അറിയിക്കാം

UGC NET Result: ഡിസംബറിലെ നെറ്റ് ഫലം എപ്പോൾ, കാത്തിരിപ്പിൽ ഉദ്യോഗാർത്ഥികൾ
Ugc Net Result 2024Image Credit source: TV9 Network
arun-nair
Arun Nair | Published: 16 Feb 2025 16:15 PM

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഡിസംബറിൽ നടത്തിയ നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നെറ്റ്) ഡിസംബർ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിച്ചേക്കാം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in-ൽ പരിശോധിക്കാം. ജനുവരി 3 മുതൽ വ്യത്യസ്ത തീയതികളിലായാണ് പരീക്ഷ നടന്നത്. ജനുവരി 27-നായിരുന്നു സെഷനിലെ ഏറ്റവും അവസാന പരീക്ഷ. ജനുവരി 31-ന് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക എൻ‌ടി‌എ പുറത്തിറക്കിയിരുന്നു. ഇതിൽ എന്തെങ്കിലും ആക്ഷേപമുള്ളവർക്ക് 2025 ഫെബ്രുവരി 1-മുതൽ 3-വരെ അറിയിക്കാം. ഉദ്യോഗാർത്ഥിയുടെ പേര്, റോൾ നമ്പർ, അപേക്ഷാ നമ്പർ, പിതാവിന്റെ പേര്, വിഭാഗം, ഉപവിഭാഗം, ഫല തീയതി എന്നിവയാണ് നൽകേണ്ട വിവരങ്ങൾ.

ഫലം പരിശോധിക്കേണ്ട വിധം

ഘട്ടം 1: UGC NET ഡിസംബർ ഫലം പരിശോധിക്കാൻ, ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.nta.ac.in സന്ദർശിക്കുക.
ഘട്ടം 2: ഹോംപേജിലെ ലേറ്റസ്റ്റ് ന്യൂസിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ലഭിക്കുന്ന പേജിൽ, UGC NET ഡിസംബർ സെഷൻ ഫല ലിങ്കിൽ ക്ലിക്കുചെയ്യുക.
ഘട്ടം 4: രജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ്/ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
ഘട്ടം 5: ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും. ഭാവി റഫറൻസിനായി ഫലം ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുക.

CSIR UGC NET പരീക്ഷാ സിറ്റി സ്ലിപ്പ്

അതേസമയം CSIR UGC NET പരീക്ഷാ സിറ്റി സ്ലിപ്പ് ഉടൻ എൻടിഎ പുറത്തിറക്കും. ഇത് ഔദ്യോഗിക വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്യുന്നതാണ്. ആവശ്യമായ വിശദാംശങ്ങൾ നൽകി ഉദ്യോഗാർത്ഥികൾക്ക് സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. കൂടാതെ, പരീക്ഷയ്ക്ക് ഏത് നഗരത്തിലേക്കാണ് പോകേണ്ടതെന്ന് അറിയാനും കഴിയും. എക്സാം സിറ്റി സ്ലിപ്പ് പുറത്തിറങ്ങിയതിനുശേഷം, NTA അഡ്മിറ്റ് കാർഡുകൾ നൽകും.

യുജിസി നെറ്റ്

ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുമുള്ള പ്രാഥമിക യോഗ്യത എന്ന നിലയിലാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും, ഇത് ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് UGC NET ന്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദർശിക്കാവുന്നതാണ് .