5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET 2024: യു.ജി.സി നെറ്റ് ജൂൺ സെഷന്റെ ഉത്തരസൂചിക എത്തി…

UGC NET 2024 Answer key: ഉത്തരസൂചികയിലെ ഉത്തരത്തിൽ എന്തെങ്കിലും അപാകത കണ്ടെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതിനെതിരെ എതിർപ്പ് ഉന്നയിക്കാൻ അവസരമുണ്ട്.

UGC NET 2024: യു.ജി.സി നെറ്റ് ജൂൺ സെഷന്റെ ഉത്തരസൂചിക എത്തി…
വൈകല്യമുള്ള 10% വികലാംഗരായവർക്ക് 5% സംവരണവും മാർക്കിൽ ലഭിക്കും. ‌( ​IMAGE - FREEPIK)
aswathy-balachandran
Aswathy Balachandran | Updated On: 08 Sep 2024 10:30 AM

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC NET) ജൂൺ സെഷന്റെ ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. ഓഗസ്റ്റിലായിരുന്നു പരീക്ഷ നടന്നത്. ഇതിന്റെ ഉത്തരസൂചികയാണ് പുറത്തിറക്കിയത്. ഓ​ഗസ്റ്റ് 21, 22, 23 തയതികളിലായിരുന്നു പരീക്ഷ. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാൻ ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഉത്തരസൂചികയിലെ ഉത്തരത്തിൽ എന്തെങ്കിലും അപാകത കണ്ടെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതിനെതിരെ എതിർപ്പ് ഉന്നയിക്കാൻ അവസരമുണ്ട്. യുജിസി നെറ്റ് ഉത്തരസൂചികയ്‌ക്കെതിരായ എതിർപ്പ് ഉന്നയിക്കാൻ, ഉദ്യോഗാർത്ഥികൾ അവരുടെ റോൾ നമ്പറും ജനനത്തീയതിയും പോലുള്ള ലോഗിൻ വിശദാംശങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ഒബ്ജക്ഷൻ വിൻഡോ 2024 സെപ്റ്റംബർ 9 വരെ ലഭ്യമാണ്. ഉത്തര കീ ഒബ്ജക്ഷൻ ഫീ ആയി, ഒരു ചോദ്യത്തിന് 200 രൂപ അപേക്ഷകർ അടയ്‌ക്കേണ്ടതുണ്ട്.

ഉത്തരസൂചികയ്‌ക്കെതിരെ എങ്ങനെയാണ് എതിർപ്പ് ഉന്നയിക്കുന്നത്?

 

  • ugcnet.nta.ac.in എന്ന UGC NET-ൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
  • ഹോംപേജിൽ, UGC NET 2024 ഉത്തര കീ ലിങ്ക് സജീവമാക്കിയിട്ടുണ്ടോയെന്ന് നോക്കുക.
  • ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരു ലോഗിൻ വിൻഡോ ദൃശ്യമാകും.ഇവിടെ, റോൾ നമ്പറും ജനനത്തീയതിയും പോലെ ചോദിച്ച ലോഗിൻ വിശദാംശങ്ങൾ നൽകുക.

ALSO READ – മികച്ച വിദേശ സർവ്വകലാശാലകളിൽ പഠിക്കണോ? ഐഇഎൽടിഎസ് ഫലങ്ങൾ ഇങ്ങനെ അയച്ചു നോക്കൂ…

  • നൽകിയ വിശദാംശങ്ങൾ സമർപ്പിക്കുക, യുജിസി നെറ്റ് 2024 ഉത്തരസൂചിക സ്ക്രീനിൽ ദൃശ്യമാകും.
  • ദൃശ്യമാകുന്ന ഉത്തര കീ വിൻഡോയിൽ, ഉത്തര കീ ഒബ്ജക്ഷൻ ലിങ്കിൽ ക്ലിക്കുചെയ്യുക.
  • പ്രശ്നം തോന്നിയ ഉത്തരം തിരഞ്ഞെടുക്കുക.
  • പ്രശ്നമെന്തെന്ന് വിശദമാക്കുന്ന രേഖകൾ അറ്റാച്ചുചെയ്യുക.
  • ഭാവി റഫറൻസിനായി ഒരു പകർപ്പ് സമർപ്പിക്കുകയും സേവ് ചെയ്യുകയും ചെയ്യുക.

യുജിസി നെറ്റ് 2024 പരീക്ഷ 83 വിഷയങ്ങൾക്കായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായാണ് (സി ബി ടി) നടന്നത്. 3 മണിക്കൂറായിരുന്നു പരീക്ഷ. ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരുന്നു പരീക്ഷയുണ്ടെയിരുന്നത്. ഉത്തരസൂചിക, പരീക്ഷാ തീയതി, പരീക്ഷാ ഷിഫ്റ്റ്, വിഷയത്തിൻ്റെ പേര്, പേപ്പർ കോഡ്, ചോദ്യ ഐഡി, ശരിയായ ഉത്തരം തുടങ്ങിയ വിശദാംശങ്ങൾ വെബസൈറ്റിൽ ലഭ്യമാണ് ഉണ്ട്.