UG NEET Exam: നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക് വിട്ടു

UG NEET Exam 2024 Paper Leak: ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷ കേന്ദ്രത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീഹാര്‍ പോലീസ് കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് സൂചന.

UG NEET Exam: നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക് വിട്ടു

CBI

Updated On: 

23 Jun 2024 06:23 AM

ന്യൂഡല്‍ഹി: യുജി നീറ്റ് (UGC NEET) പരീക്ഷ ക്രമക്കേട് അന്വേഷണം സിബിഐ (CBI)ക്ക് വിട്ടു. അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. നിലവില്‍ കേസ് അന്വേഷിക്കുന്നത് ബീഹാര്‍ പോലീസാണ്. സിബിഐയിലൂടെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേസ് അന്വേഷണം നടത്തുന്നതിലൂടെ പരീക്ഷ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് നടപടിയെന്നും കേന്ദ്രം വിശദീകരിക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മൂഖിയക്കായി തെരച്ചില്‍ തുടരുകയാണ്.

സഞ്ജീവ് മൂഖിയയുടെ മകന്‍ നിലവില്‍ ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ്. സഞ്ജീവും മകനും ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ നേരത്തെയും നടത്തിയിട്ടുണ്ടെന്നാണ് ബീഹാര്‍ പോലീസ് പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷ കേന്ദ്രത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീഹാര്‍ പോലീസ് കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് സൂചന.

Also Read: NEET-NET Exam Row : നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഡയറക്ടർ ജനറലിനെ നീക്കി

ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികള്‍ക്കുള്ള പുനപരീക്ഷ ഇന്ന് നടക്കും. പുതിയ സെന്ററുകളിലാണ് എല്ലാവരും പരീക്ഷ എഴുതുന്നത്. വിവാദമായ ഏഴ് സെന്ററുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടുപേര്‍ മാത്രം പരീക്ഷയെഴുതുന്ന ചണ്ഡീഗഡിലെ സെന്റര്‍ മാത്രമാണ് നിലനിര്‍ത്തിയത്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സെന്ററുകളാണ് മാറ്റിയത്.

അതേസമയം, ഇന്ന് നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി. പുതുക്കിയ തീയതി എന്‍ടിഎ പിന്നീട് അറിയിക്കും. ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. പരീക്ഷ നടത്തിപ്പ് കര്‍ശനമായി വിലയിരുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് കേന്ദ്രം പറയുന്നത്.

അതേസമയം, ദേശീയ ടെസ്റ്റിങ് ഏജന്‍സി സംഘടിപ്പിക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന് സംഭവത്തില്‍ നടപടിയുമാണ് കേന്ദ്രം. എന്‍ടിഎയുടെ ഡയക്ടര്‍ ജനറല്‍ സുബോദ് കുമാറിനെ കേന്ദ്രം തല്‍സ്ഥാനത്ത് നിന്നും നീക്കി. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ നെറ്റ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളള്‍ ചോര്‍ന്ന സംഭവത്തെ തുടര്‍ന്നാണ് എന്‍ടിഎ ഡിജി സുബോദ് കുമാറിനെതിരെ നടപടി കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. പകരം വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് കറോളയ്ക്ക് എന്‍ടിഎ ഡിജിയുടെ താല്‍ക്കാലിക ചുമതല നല്‍കി.

Also Read: UGC – Net Exam Scam : ഇത് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പിടിപ്പുകേട്; യോഗ്യതാ പരീക്ഷകളിലെ വിശ്വാസം നഷ്ടപ്പെട്ടു: പരീക്ഷ എഴുതിയവർ പ്രതികരിക്കുന്നു

എന്‍ടിഎ ഡിജി സ്ഥാനത്ത് നിന്നും സുബോധ് കുമാറിനെ നീക്കം ചെയ്തതായി പേഴ്‌സണല്‍ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ മാനേജിങ് ഡയറക്ടറായ പ്രദീപ് സിങ് കറോളയ്ക്കാണ് എന്‍ടിഎ ഡിജിയുടെ അധിക ചുമതല കേന്ദ്ര നല്‍കിയിരിക്കുന്നത്. നാളെ 1500 വിദ്യാര്‍ഥികള്‍ക്കുള്ള നീറ്റിന്റെ റീടെസ്റ്റ് നടക്കാനിരിക്കെയാണ് പരീക്ഷ ഏജന്‍സിയുടെ തലവനെ നീക്കം ചെയ്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി.

 

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ