UAE Male Nurse Recruitment 2025: യുഎഇയിൽ 100 മെയിൽ നഴ്സ് ഒഴിവ്; 1,17,000 വരെ ശമ്പളം, നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
UAE Male Nurse Recruitment for100 Vacancies Open Now: തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 5000 ദിർഹം ശമ്പളമായി ലഭിക്കും. അതായത് ഏകദേശം 1,17,000 ഇന്ത്യൻ രൂപ. ഇതിന് പുറമെ വീസ, ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും സൗജന്യമാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) പുരുഷ നഴ്‌സുമാരുടെ ഒഴിവ്. ഒഡെപെക് മുഖേന യുഎഇയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് നിയമനം. 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. ഈ മാസം അവസാന വാരം തിരുവനന്തപുരത്ത് വെച്ച് അഭിമുഖം നടക്കും.
നഴ്‌സിംഗ് ബിരുദമാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഐസിയു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിംഗ് എന്നീ മേഖലകളിൽ ഏതെങ്കിലും ഒന്നിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഡിസ്ട്രിക്റ്റ് ഹെൽത്ത് ഓഫീസർ (ഡിഎച്ച്ഒ) ലൈസൻസുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകരുടെ പ്രായം 40 വയസിൽ കവിയരുത്.
തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 5000 ദിർഹം ശമ്പളമായി ലഭിക്കും. അതായത് ഏകദേശം 1,17,000 ഇന്ത്യൻ രൂപ. ഇതിന് പുറമെ വീസ, ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും സൗജന്യമാണ്. യോഗ്യരും താത്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ gcc@odepc.in എന്ന മെയില്‍ ഐഡിയിലേക്ക് ബയോഡേറ്റ, പാസ്‌പോര്‍ട് എന്നിവ അയയ്ക്കുക. ഇ-മെയിലിന്റെ സബ്ജക്റ്റ് ലൈനിൽ ‘Industrial Male Nurse to UAE’ എന്ന് നിർബന്ധമായും കൊടുത്തിരിക്കണം.
ALSO READ: ഗുരുവായൂർ ദേവസ്വത്തിലെ ഈ തസ്തികകളിലേക്ക് അയച്ചിരുന്നോ? എങ്കിൽ ഇക്കാര്യം അറിയണം
കൂടുതൽ വിശദാംശങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് +91 471 2329441, +91 471 2329442, +91 471 2329443 എന്നീ നമ്പറുകളിലോ info@odepc.in എന്ന ഇ-മെയിൽ ഐഡി വഴിയോ ഒഡെപെക്കുമായി ബന്ധപ്പെടാം.