5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TV9 Education Expo 2025: വിദ്യാർത്ഥികളുടെ ഭാവിയെ ടിവി-9 വിദ്യാഭ്യാസ എക്സ്പോ എങ്ങനെ സഹായിച്ചു? അറിയേണ്ടതെല്ലാം

ടിവി9 കന്നഡ ചാനൽ ആതിഥേയത്വം വഹിട്ട വിദ്യാഭ്യാസ ഉച്ചകോടിയിൽ ആകെ 82 കോളേജുകളും പ്രശസ്ത സർവകലാശാലകളും പങ്കെടുക്കുന്നു, കോഴ്സ് കോളേജ് എന്നിവയെ പറ്റി വിദ്യാർത്ഥികൾക്ക് അതാത് സ്റ്റാളുകളിൽ നിന്നും ആവശ്യമായ കൗൺസിലിംഗും

TV9 Education Expo 2025: വിദ്യാർത്ഥികളുടെ ഭാവിയെ ടിവി-9 വിദ്യാഭ്യാസ എക്സ്പോ എങ്ങനെ സഹായിച്ചു? അറിയേണ്ടതെല്ലാം
Tv9 Education Expo 2025Image Credit source: TV9 Network
arun-nair
Arun Nair | Updated On: 06 Apr 2025 10:25 AM

ബെംഗളൂരു: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലും വിദേശത്തും അവസരങ്ങൾ തേടുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വേദി കൂടിയാണ്. TV9 എഡ്യൂക്കേഷൻ എക്സ്പോ. ഏപ്രിൽ 4-ന് ആരംഭിച്ച എക്സ്പോ 6-ന് അവസാനിക്കുകയാണ്. ബാംഗ്ലൂരിലെ ത്രിപുരവാസിനി പാലസ് ഗ്രൗണ്ടിൽ നടക്കുന്ന എക്സ്പോയുടെ ഭാഗമായി വിദ്യാഭ്യാസ ഉച്ചകോടിയും നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ ഓപ്ഷനുകൾ, കോഴ്സുകൾ, കരിയർ നിർദ്ദേശങ്ങൾ തുടങ്ങിയവ അടങ്ങിയ എക്സ്പോ മികച്ച വിജയമായിരുന്നു.

82 കോളേജുകളും പ്രശസ്ത സർവകലാശാലകളും

ടിവി9 കന്നഡ ചാനൽ ആതിഥേയത്വം വഹിട്ട വിദ്യാഭ്യാസ ഉച്ചകോടിയിൽ ആകെ 82 കോളേജുകളും പ്രശസ്ത സർവകലാശാലകളും പങ്കെടുക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസം അതിനാവശ്യമായ കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അതാത് സ്റ്റാളുകളിൽ നിന്നും ആവശ്യമായ കൗൺസിലിംഗ് വിവിധ കോളേജുകളും സർവകലാശാലകളും നൽകുന്നുണ്ട്.

ALSO READ: TV9 Kannada Education Summit 2025 : മികച്ച കരിയർ ഒരുക്കാൻ വിദ്യാർഥികൾക്ക് ഇതാ ഒരു വഴികാട്ടി; ടിവി9 കന്നഡ എജ്യുക്കേഷൻ സമ്മിറ്റ് ബെഗംളൂരുവിൽ നടക്കും

എല്ലാ കോളേജുകളിലും സ്പോട്ട് അഡ്മിഷൻ

അന്താരാഷ്ട്ര സർവകലാശാലകൾ വിദ്യാഭ്യാസ മേഖലയിലെ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻ്റുകൾ, ഡോ. അബ്രോഡ്, ആൽഫ അബ്രോഡ്, എലൈറ്റ് ഓവർസീസ്, ലേൺടെക് തുടങ്ങിയവരും എക്സ്പോയിൽ പങ്കെടുക്കുന്നു. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി, എക്സ്പോയിൽ എല്ലാ കോളേജുകളിലും സ്പോട്ട് അഡ്മിഷൻ ലഭ്യമാണ്, ഫീസ് ഇളവുകൾ ഉണ്ടാവില്ല

സിഇടി, നീറ്റ്, ജെഇഇ, ആശയക്കുഴപ്പങ്ങൾ

സിഇടി, നീറ്റ്, ജെഇഇ, കെഇഎ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ വിദ്യാഭ്യാസ വിദഗ്ധർ വിവിധ സെഷനുകളിലായി പരിഹരിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിസിൻ, മാനേജ്മെന്റ്, ആനിമേഷൻ, വിദേശ വിദ്യാഭ്യാസം എന്നിവയടക്കമുള്ള വിഷയങ്ങൾ വിദ്യാഭ്യാസ ഉച്ചകോടിയിൽ ചർച്ച ചെയ്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ പ്രവേശന പ്രക്രിയ, കട്ട്ഓഫ് ശതമാനം തുടങ്ങി വിദ്യാർത്ഥികളുടെ ഭാവിക്ക് ആവശ്യമായതെല്ലാം ഇവിടെ ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും ഈ പരിപാടിയുടെ ഭാഗമായി.