5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Technical education: സാങ്കേതിക വിദ്യാഭ്യാസം ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും

Technical education In malayalam: ഹിന്ദിക്കും മലയാളത്തിനും പുറമേ, കന്നഡ, തമിഴ്, തെലുഗു, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, അസമീസ്, ഒഡിയ, ഉറുദു എന്നീ ഭാഷകളും പഠനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

Technical education: സാങ്കേതിക വിദ്യാഭ്യാസം ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും
aswathy-balachandran
Aswathy Balachandran | Published: 22 May 2024 09:23 AM

കാസർകോട്: സാങ്കേതികവിദ്യാഭ്യാസ രംഗത്തെ പഠനം ഇനി പ്രാദേശിക ഭാഷകളുലും നടത്താൻ അവസരം. സാങ്കേതിക പഠനത്തിന് ഹിന്ദിയും മറ്റു പ്രാദേശിക ഭാഷകളും ഉൾപ്പെടുത്താൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.). തീരുമാനിച്ചിട്ടുണ്ട്. വൈബ്രന്റ് അഡ്വക്കസി ഫോർ അഡ്വാൻസ്‌മെന്റ് ആൻഡ് നർചറിങ് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (വാണി) എന്നാണ് പദ്ധതിയുടെ പേര്.

ഗവേഷണ പ്രബന്ധങ്ങളിലുൾപ്പെടെ പ്രാദേശിക ഭാഷകളിൽ തയ്യാറാക്കാനാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്. ഇന്ത്യൻ ഭാഷകളെ പഠനരം​ഗത്ത് ഉപയോഗപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുത്ത കലാലയങ്ങളിൽ ഇതിൻ്രെ ഭാ​ഗമായി പ്രവർത്തനങ്ങൾ ആരംഭിക്കും.

ALSO READ -ഐഐടി-ഡൽഹി അബുദാബി ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

ഇതിൻ്റെ ഭാ​ഗമായി സമ്മേളനങ്ങളോ സെമിനാറോ ശില്പശാലയോ നടത്താനാണ് നിലവിൽ തീരുമാനം ഉള്ളത്. ഇത്തരത്തിലുള്ള 100 പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ അധ്യയനവർഷവും രണ്ടുകോടിയുടെ സാമ്പത്തിക സഹായവും എ.ഐ.സി.ടി.ഇ. നൽകുമെന്ന് അധികൃതർ അറിയിച്ചു. മലയാളത്തിലും ഇത് ഉണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഹിന്ദിക്കും മലയാളത്തിനും പുറമേ, കന്നഡ, തമിഴ്, തെലുഗു, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, അസമീസ്, ഒഡിയ, ഉറുദു എന്നീ ഭാഷകളും പഠനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഹിന്ദിയിൽ 12-ഉം മറ്റുള്ളവയിൽ എട്ടുവീതവും സെമിനാറുകളാവും ഇതിൻ്റെ ഭാ​ഗമായി സംഘടിപ്പിക്കുക. അഡ്വാൻസ്ഡ് മെറ്റീരിയൽസ്, സെമികണ്ടക്ടർ, ബഹിരാകാശ പഠനം, ഊർജം, കാലാവസ്ഥാവ്യതിയാനം, അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, അഗ്രോടെക്കും ഭക്ഷ്യസംസ്കരണവും, ആരോഗ്യം, ദുരന്തനിവാരണം, വ്യവസായം എന്നീ വിഷയങ്ങളിലാകും പഠനം പ്രദേശിക ഭാഷകളിലാകുക.