AI for Exam Evaluation: കാലം പോയൊരു പോക്കേ; ഉത്തരക്കടലാസ് മൂല്യ നിർണയത്തിന് എഐ

Tamil Nadu Universities to Implement AI for Exam Evaluation: മൂല്യനിർണയം വേഗത്തിലാക്കാനും കൃത്യത ഉറപ്പുവരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എഐ ഉപയോഗിച്ച് കൊണ്ട് മൂല്യനിർണയം നടത്തുന്ന സംവിധാനം ഉടൻ നടപ്പിലാക്കാനാണ് തീരുമാനം.

AI for Exam Evaluation: കാലം പോയൊരു പോക്കേ; ഉത്തരക്കടലാസ് മൂല്യ നിർണയത്തിന് എഐ

Representational Image (Image Courtesy: Hindustan Times)

Updated On: 

14 Sep 2024 18:34 PM

തമിഴ്നാട്: നിർമ്മിതബുദ്ധിയുടെ ഉപയോഗം എല്ലാ മേഖലകളിലേക്കും വ്യാപിച്ചു വരുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ ഉത്തരക്കടലാസ് മൂല്യ നിർണയത്തിനും നിർമിതബുദ്ധി(എഐ)യുടെ സഹായം തേടാൻ പോകുന്നു. തമിഴ്‌നാട്ടിലെ സർവ്വകലാശാലകളാണ് ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി എഐ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നത്. സമയനഷ്ടം ഒഴിവാക്കുക, കൃത്യത ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് മൂല്യനിർണയത്തിന് എഐയുടെ സഹായം തേടാൻ ഉന്നത വിദ്യാഭയസ വകുപ്പ് തീരുമിനിച്ചിരിക്കുന്നത്. ഉടൻ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

അധ്യാപകർ മൂല്യ നിർണയം നടത്തുന്നതിന് പകരം എഐ സോഫ്റ്റ്‌വെയർ ഉപയോഗിക്കാനാണ് തീരുമാനം. സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ എഐ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്തായിരിക്കും മൂല്യനിർണയം നടത്തുക. ഓപ്ഷൻ നൽകി തിരഞ്ഞെടുത്ത് എഴുതേണ്ട ഉത്തരങ്ങളും അതുപോലെ തന്നെ വിവരണാത്മക ഉത്തരങ്ങളും എഐ തന്നെയാണ് മൂല്യനിർണയം ചെയ്യുക. എഐ സംവിധാനത്തിന് അധ്യാപകരേക്കാൾ കൃത്യതയോടെ മൂല്യനിർണയം നടത്താനാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അധികൃതർ പറയുന്നത്. എഐ ഉപയോഗിച്ചാണെങ്കിൽ മാർക്കുകൾ, ഗ്രേഡുകൾ എന്നിവ നൽകുന്ന നടപടികളും, ഇവയുടെ കണക്കുകൂട്ടലുകളുമെല്ലാം വേഗത്തിൽ നടത്താനാകും.

ALSO READ: ഫ്രഷറായാലും ഉയർന്ന ശമ്പളം ഉറപ്പ് … ഈ വർഷം സാലറി കൂടുന്ന ജോലികൾ ഇവ

ഒരു ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്യുന്നതിന് അധ്യാപകർക്ക് കുറഞ്ഞത് അര മണിക്കൂറെങ്കിലും വേണം. എന്നാൽ, എഐക്ക് ഒരു മിനിറ്റിനുള്ളിൽ തന്നെ വിവരണാത്മക ഉത്തരങ്ങൾ അടങ്ങുന്ന ആയിരത്തിലേറെ ഉത്തരക്കടലാസുകൾ മൂലനിർണയം ചെയ്യാൻ കഴിയും. മൂല്യനിർണയം വേഗത്തിലാക്കുക എന്നത് മാത്രമല്ല അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനാൽ, അധ്യാപകർക്ക് ക്ലാസ് എടുക്കുന്നതിലും അതിനു വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നതിനും കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്