Supreme Court Recruitment : നിയമം അറിയാമോ? എങ്കില്‍ സുപ്രീം കോടതിയിലുണ്ട് അവസരം; വിജ്ഞാപനം പുറത്ത്‌

Law Clerk Cum Research Associate Recruitment : സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ്‌സ് തസ്തികയിലേക്ക് അവസരം. സ്ഥിരനിയമനമല്ല. കരാര്‍ നിയമനമാണ്. 2025-26 അസൈന്‍മെന്റ് കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 80,000 രൂപ പ്രതിഫലം. ഏകദേശം 90 ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടാണ് അപേക്ഷകള്‍ ക്ഷണിച്ചത്. നിര്‍ദ്ദിഷ്ട അറിയിപ്പ് നല്‍കി ഏത് സമയത്തും രജിസ്ട്രിക്ക് നിയമനം അവസാനിപ്പിക്കാനാകുമെന്നും വിജ്ഞാപനത്തില്‍

Supreme Court Recruitment : നിയമം അറിയാമോ? എങ്കില്‍ സുപ്രീം കോടതിയിലുണ്ട് അവസരം; വിജ്ഞാപനം പുറത്ത്‌

supreme court

Published: 

20 Jan 2025 20:18 PM

സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 2025-26 അസൈന്‍മെന്റ് കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 80,000 രൂപ പ്രതിഫലം ലഭിക്കും. ഏകദേശം 90 ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടാണ് അപേക്ഷകള്‍ ക്ഷണിച്ചത്. എന്നാല്‍ സ്ഥിര നിയമനം നല്‍കുന്നതല്ലെന്നും, നിര്‍ദ്ദിഷ്ട അറിയിപ്പ് നല്‍കി ഏത് സമയത്തും രജിസ്ട്രിക്ക് നിയമനം അവസാനിപ്പിക്കാനാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ലോ ക്ലാര്‍ക്ക് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ കരാര്‍ കാലയളവില്‍ ഒരു കോടതിയിലും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്.

നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നതിന് ബാര്‍ കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്ന് നിയമബിരുദം നേടിയിരിക്കണം. ബിരുദം നേടിയതിന് ശേഷം അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ലോ കോഴ്‌സിന്റെ അഞ്ചാം വർഷത്തിലോ മൂന്ന് വർഷത്തെ ലോ കോഴ്‌സിന്റെ മൂന്നാം വർഷത്തിലോ പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. എന്നാല്‍ ഇവര്‍ ആവശ്യപ്പെടുന്ന സമയത്ത് നിയമ യോഗ്യത നേടിയതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിസര്‍ച്ച്, അനലിറ്റിക്കല്‍ സ്‌കില്‍, റൈറ്റിങ് എബിലിറ്റി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ വേണം. ഇ എസ്‌സി‌ആർ, മനുപത്ര, എസ്‌സിസി ഓൺലൈൻ, ലെക്‌സിസ്‌നെക്‌സിസ്, വെസ്റ്റ്‌ലോ തുടങ്ങിയ വിവിധ സെർച്ച് എഞ്ചിനുകളിൽ നിന്നും പ്രോസസ്സുകളിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നതുൾപ്പെടെ ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം.

20-32 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. മൾട്ടിപ്പിൾ ചോയ്‌സ് അധിഷ്ഠിത ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന പരീക്ഷയായിരിക്കും ആദ്യ ഘട്ടം. റൈറ്റിങ്, അനലിറ്റിക് സ്‌കില്‍സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന എഴുത്തുപരീക്ഷയാണ് രണ്ടാഘട്ടം. അഭിമുഖമാണ് അവസാനഘട്ടത്തിലുള്ളത്.

പരീക്ഷാ രീതി, മിനിമം യോഗ്യതാ മാനദണ്ഡങ്ങൾ, കരാർ നിയമനത്തിന്റെ നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയുടെ വിശദാംശങ്ങൾ സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ (www.sci.gov.in) ലഭ്യമാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പരീക്ഷകള്‍ രണ്ട് സെഷനുകളിലായി ഒരേദിവസം രാജ്യത്തെ 23 നഗരങ്ങളില്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരത്താണ് പരീക്ഷ നടത്തുന്നത്.

Read Also : യുജിസി നെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

അഹമ്മദാബാദ്, അംബാല, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചെന്നൈ, ഡെറാഡൂൺ, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജോധ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പട്‌ന, പൂനെ, റായ്പൂർ, റാഞ്ചി, ശ്രീനഗർ, വിശാഖപട്ടണം എന്നിവിടങ്ങളിലും പരീക്ഷ നടത്തും.

രണ്ട് പരീക്ഷകള്‍ക്കുമിടയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടവേള അനുവദിക്കും. അപേക്ഷകളുടെ എണ്ണത്തെ ആശ്രയിച്ച്, നിർദ്ദേശങ്ങൾക്കനുസൃതമായി, പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. മാര്‍ച്ച് ഒമ്പതിനാണ് പരീക്ഷ നടക്കുന്നത്. ആദ്യ ഭാഗം ഓണ്‍ലൈനായി നടത്തും. രണ്ടാം ഘട്ടത്തിന്റെ ചോദ്യങ്ങള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ദൃശ്യമാകുമെങ്കിലും, അത് എഴുത്തുപരീക്ഷയാണ്.

മോഡൽ ഉത്തരസൂചികകൾ മാര്‍ച്ച് 10ന് ഉച്ചയ്ക്ക് 12 മണിക്ക് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതും 11ന് രാത്രി 11:59 വരെ ലഭ്യമാകുന്നതും ആയിരിക്കും. 500 രൂപയാണ് പരീക്ഷാ ഫീസ്. ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം വേണം അപേക്ഷ അയക്കേണ്ടത്.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?